ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം: ഗിരീഷ് മത്തായി പ്രസിഡന്റ് അനിയൻ ജേക്കബ് സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഹോട്ടൽ ആൻഡ് റസ്റ്ററണ്ട് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷെറീഫ്, ജില്ലാ സെക്രട്ടറി എൻ.പ്രതീഷ്, ജില്ലാ വർക്കിംങ് പ്രസിഡന്റ് ആർ.സി നായർ, പി.എസ് ശശിധരൻ, സി.ടി സുകുമാരൻ നായർ, ജോസ് ജോസഫ്, അൻസാരി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗിരീഷ് മത്തായി (പ്രസിഡന്റ്), അനിയൻ ജേക്കബ് (സെക്രട്ടറി), എ.എ പ്രൈമി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.