ആശുപത്രി സംരക്ഷണ നിയമം: അടുത്ത മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് ഇറക്കും; ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കും; പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്ട്പോസ്റ്റ്
സ്വന്തം ലേഖിക
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിന്‍റെയും വര്‍ദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തില്‍ ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.
ഇത് സംബന്ധിച്ച് മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് ഇറക്കും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ആണ് തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ ഓര്‍ഡിനന്‍സില്‍ പരിഗണിക്കും. ആരോഗ്യസര്‍വ്വകലാശായുടെ അഭിപ്രായം തേടും. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ കര്‍ശന ശിക്ഷ ഉറപ്പാക്കും. നിശ്ചിത സമയത്തിനുള്ളില്‍ അതിക്രമ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കും.
2012ലെ ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയാകും ഓര്‍ഡിനന്‍സ്.
സുരക്ഷാ ഉറപ്പാക്കാന്‍ പ്രധാന ആശുപത്രികളില്‍ പൊലീസ് ഔട്‍പോസ്റ്റുകള്‍ സ്ഥാപിക്കും.
മറ്റ് ആശുപത്രികളില്‍ പൊലീസ് നിരീക്ഷണം ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും സിസിടിവി സ്ഥാപിക്കും. പ്രതികളെ/അക്രമ സ്വഭാവം ഉള്ളവരെ കൊണ്ടുപോകുമ്ബോള്‍ പ്രത്യേക സുരക്ഷാ ഉറപ്പാക്കണം.
വര്‍ഷത്തില്‍ രണ്ടു തവണ ആശുപത്രികളില്‍ സുരക്ഷ ഓഡിറ്റ് നടത്തും. സര്‍ക്കാര്‍ ആശുപത്രികളില്‍ രാത്രികളില്‍ കഷ്വാലിറ്റിയില്‍ രണ്ടു ഡോക്ടര്‍മാരെ നിയമിക്കുന്നത് പരിഗണനയിലാണ്. അക്രമികള്‍, പ്രതികള്‍ എന്നിവരെ ആശുപത്രിയില്‍ കൊണ്ട് പോകുമ്ബോള്‍ പ്രത്യേക സുരക്ഷ സംവിധാനം ഉറപ്പാക്കും.
ആശുപത്രികള്‍ മൂന്നായി തിരിച്ച് സുരക്ഷ ഉറപ്പാക്കും. ആരോഗ്യവകുപ്പ്, അഭ്യന്തര വകുപ്പ് ഒരുമിച്ച് അടിയന്തര നടപടികള്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ്, ജില്ലാ, ജനറല്‍ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളില്‍ ആകും പൊലീസ് ഔട്ട്പോസ്റ്റ്. മറ്റു ആശുപത്രികളില്‍ പോലീസ് നിരീക്ഷണം നടത്തും.