ഡോ.വന്ദന ദാസിന്റെ സ്മരണയ്ക്കായി തൃക്കുന്നപ്പുഴയിൽ മാതാപിതാക്കള്‍ നിര്‍മ്മിച്ച ആശുപത്രി ഒക്‌ടോബര്‍ 10ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച യുവ ഡോക്ടര്‍ വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ നിര്‍മിച്ച മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ഒക്ടോബര്‍ പത്തിന് നടക്കും.

video
play-sharp-fill

പല്ലനയാറിന്റെ തീരത്ത് ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്ബിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 10 ന് വൈകിട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും അറിയിച്ചു.

കോട്ടയം മുട്ടുചിറ നമ്ബിച്ചിറക്കാലായില്‍ (കാളിപറമ്ബ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന. 11-ന് രാവിലെ ഒമ്ബതിന് നടക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്ബ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദനയുടെ മാതാവ് വസന്തകുമാരിക്ക് കുടുംബസ്വത്തായി ലഭിച്ച തൃക്കുന്നപ്പുഴ വാലേക്കടവില്‍ പല്ലനയാറിന്റെ തീരത്താണ് ക്ലിനിക് നിര്‍മിച്ചിരിക്കുന്നത്. ദിവസവും രാവിലെ ഒമ്ബത് മുതല്‍ വൈകുന്നേരം ആറ് വരെയാകും ക്ലിനിക് പ്രവര്‍ത്തിക്കുക.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് പത്തിന് പുലര്‍ച്ചെ ഡോ.വന്ദനദാസ് കൊല്ലപ്പെട്ടത്.