play-sharp-fill
ഇനിയും ആരുടേയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട; കൃത്യമായ ഏകോപനം ജില്ലാ ഭരണകൂടം ഒരുക്കണം, പലതും മുങ്ങിയെടുത്ത് സമയം കളയരുതെന്ന് അര്‍ജുന്‍റെ സഹോദരി അഞ്ജു

ഇനിയും ആരുടേയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട; കൃത്യമായ ഏകോപനം ജില്ലാ ഭരണകൂടം ഒരുക്കണം, പലതും മുങ്ങിയെടുത്ത് സമയം കളയരുതെന്ന് അര്‍ജുന്‍റെ സഹോദരി അഞ്ജു

 

ബെംഗളൂരു: ഷിരൂരിൽ നടക്കുന്ന തെരച്ചിലിൽ പ്രതികരണവുമായി അര്‍ജുന്റെ സഹോദരി അഞ്ജു. വിവാദങ്ങള്‍ പാടില്ലെന്നും ഈശ്വര്‍ മാല്‍പെയുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തെരച്ചില്‍ വേണ്ടെന്നും അഞ്ജു പറഞ്ഞു.

 

അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലിൽ നടക്കുന്ന ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ മടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഞ്ജുവിന്റെ പ്രതികരണം.

 

ഒരു കാരണവശാലും ഡ്രഡ്ജിങ് നിര്‍ത്തിവെയ്ക്കേണ്ടിവരരുതെന്ന് അഞ്ജു പറഞ്ഞു. നാവികസേന മാർക്ക് ചെയ്ത് നൽകിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കൃത്യമായ തെരച്ചിൽ വേണം. അതാണ് ഇനിയുണ്ടാകേണ്ടത്. അതിന് കൃത്യമായ ഏകോപന സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കണം. ഇനിയും ഏട്ട് ദിവസം ഡ്രഡ്ജിങ് തുടരാം എന്ന ജില്ലാ ഭരണകൂടത്തിന്റെയും എംഎൽഎയുടെയും ഉറപ്പിന് നന്ദിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

യാതൊരു തരത്തിലുള്ള വിവാദങ്ങള്‍ക്കും താല്‍പര്യമില്ല. എത്രയും വേഗം അര്‍ജുന്‍റെ ട്രക്കിന്‍റെ അടുത്ത് എത്തുകയെന്നതാണ് ആഗ്രഹം. ജില്ല ഭരണകൂടത്തെയും പോലീസിനെയും വിശ്വാസത്തിലെടുത്ത് തെരച്ചിൽ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹം.

 

മല്‍പെയുടെതെന്നല്ല, ഇനിയും ഒരാളുടെയും ജീവൻ അപകടത്തിലാക്കുന്ന തെരച്ചിൽ വേണ്ട. കൃത്യമായ സംവിധാനം ജില്ലാ ഭരണകൂടം ഒരുക്കി നല്‍കിയിട്ടുണ്ട്. അത്തരത്തിലുള്ള തെരച്ചിലാണ് ഇനി ആവശ്യമെന്നും അഞ്ജു പറഞ്ഞു.