play-sharp-fill
ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത് 12 ലക്ഷം; മനംമടുത്ത് സംസ്ഥാന അവാര്‍ഡ് നേടിയ കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കുന്നു; കോടികള്‍ പൊടിച്ച്‌ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തം;  ദുരിതക്കയത്തിൽ മുങ്ങി കർഷകൻ

ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് കിട്ടാനുള്ളത് 12 ലക്ഷം; മനംമടുത്ത് സംസ്ഥാന അവാര്‍ഡ് നേടിയ കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കുന്നു; കോടികള്‍ പൊടിച്ച്‌ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തം; ദുരിതക്കയത്തിൽ മുങ്ങി കർഷകൻ

സ്വന്തം ലേഖിക

തിരുവനന്തപുരം : കൃഷി വകുപ്പിന്‍റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പച്ചക്കറി കര്‍ഷകനുള്ള ഹരിതമിത്ര പുരസ്‍കാരം നേടിയ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ജോര്‍ജ്ജ് കൃഷി ഉപേക്ഷിക്കുന്നു.

ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് പണം കിട്ടാതായതോടെയാണ് കൃഷി ഉപേക്ഷിക്കാന്‍ ജോര്‍ജ്ജ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

9 മാസമായി ആനയറയിലെ കാര്‍ഷിക ചന്തയില്‍ നിന്ന് 12 ലക്ഷം രൂപയാണ് ജോര്‍ജ്ജിന് കിട്ടാനുള്ളത്. ഇതുള്‍പ്പെടെ 80 ലക്ഷം രൂപയാണ് ആനയറയില്‍ മാത്രം കര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടി കോര്‍പ്പ് കുടിശ്ശിക. ‘

ഇതിനിടയില്‍ കോടികള്‍ പൊടിച്ച്‌ ആനയറ മാര്‍ക്കറ്റില്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന ന്യൂ ഇയര്‍ ഫെസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ് കര്‍ഷകര്‍.

വെങ്ങാനൂരില്‍ 13 ഏക്കറില്‍ പച്ചക്കറിയും മരിച്ചീനിയും വാഴയും 42 വര്‍ഷമായി ക‍ൃഷി ചെയ്യുന്ന ജോര്‍ജ്ജ് ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ ഉത്പന്നങ്ങള്‍ എത്തിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മാര്‍ച്ചിന് ശേഷം കഴിഞ്ഞ ഒൻപത് മാസമായി ഹോര്‍ട്ടികോര്‍പ്പ് പണം നല്‍കിയിട്ടില്ല.

ഒരിക്കല്‍ പണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പിന്‍റെ മികച്ച കര്‍ഷകനുള്ള ഈ വര്‍ഷത്തെ പുരസ്കാരം കിട്ടിയ ജോര്‍ജ്ജ്. ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മാതൃകാ കര്‍ഷകന്‍റെ ജീവിതം വഴിമുട്ടി.

ജോര്‍ജ്ജിനെപ്പോലെ നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാനൊരുങ്ങുകയാണ്. മറ്റുചിലര്‍ ഉത്പന്നങ്ങള്‍ക്ക് വില കിട്ടാതായതോടെ കൃഷി ഉപേക്ഷിച്ചു.