
ഐപിഎസുകാരെയടക്കം ഹണി ട്രാപ്പിൽ കുടുക്കാൻ നിർദ്ദേശിച്ചത് എസ് ഐ; ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ചതിന് ശേഷം കിടപ്പറ പങ്കിടും; പിന്നിട് “ഹാർപ്പിക്ക് ” ഉപയോഗിച്ച് പ്രഗ്നൻസി ടെസ്റ്റ് നടത്തി ചുമന്ന അടയാളം കാണിച്ച് പണം തട്ടും; അശ്വതി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരി
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഐ പി എസുകാരെയടക്കം ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ അശ്വതിയെ സഹായിച്ചത് എസ് ഐയെന്ന് സൂചന
എസ്.ഐയാണ് ഐ.പി.എസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടതെന്നാണ് യുവതി പറയുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രമുഖ രാഷ്ട്രീയ നേതാവ്, ചലച്ചിത്ര സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരെ ഹണിട്രാപ്പില്‍പെടുത്താനും യുവതി ശ്രമിച്ചെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ലക്ഷങ്ങള്‍ തട്ടിയെന്ന കൊല്ലത്തെ എസ്.ഐ യുടെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്.
ഇപ്പോള്‍ പരാതിക്കാരനായ എസ്.ഐ ക്കെതിരെ രണ്ട് വര്‍ഷം മുൻപ് യുവതി മ്യൂസിയം പൊലീസ് സ്റ്റേറ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുമ്പ എസ് ഐ ആയിരിക്കെ തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയെത്തുടര്‍ന്ന് ശിക്ഷണ നടപടിക്ക് എസ്.ഐ വിധേയനായിരുന്നു.
പിന്നീട് യുവതി തന്നെ പരാതി പിന്‍വലിച്ചു.
പുറത്തുവന്ന ശബ്ദരേഖകളടക്കം പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ കെണിയില്‍പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന് ഉള്‍പ്പെടെയുള്ളവരുമായി തനിക്ക് ബന്ധമുണ്ടെന്ന നിലയിലുള്ള യുവതിയുടെ ശബ്ദരേഖയും പുറത്തുവന്നു.
ഒരു മുന്‍മന്ത്രിയുമായി ഇവര്‍ നടത്തിയതായി പറയുന്ന സംഭാഷണത്തിൻ്റെ ശബ്ദരേഖയും അത് അവര്‍ ശരി വെക്കുന്ന മറ്റൊരു ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പൊലീസുകാര്‍ മുതല്‍ എസ്‌ഐമാരും സിഐമാരും അടക്കമുള്ളവര്‍ യുവതിയുടെ തട്ടിപ്പിന് ഇരകളായെന്നാണ് ലഭിക്കുന്നറിപ്പോര്‍ട്ടുകള്‍.
യുവതി തലസ്ഥാനത്തെ ഒരു എസ്‌ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് തട്ടിപ്പിന്റെ തിരക്കഥ പുറത്തായത്.
ക്യാമറാമാന്‍, സിനിമാ സംവിധായകന്‍ എന്നിവരടക്കം യുവതിയുടെ ഹണി ട്രാപ്പില്‍ കുടുങ്ങിയതായി മുൻപ് വാര്‍ത്തകള്‍ വന്നിരുന്നു.
ഇതിന് പിന്നാലെയാണ് യുവതിയുടെ ട്രാപ്പില്‍ പെട്ട പൊലീസുകാരന്‍ പരാതിയുമായി രംഗത്തെത്തിയത്. അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളിലും യുവതി അറിയപ്പെടുന്നുണ്ട്.
വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞാണ് ആദ്യം എസ്‌ഐമാരെയും സിഐമാരെയും ട്രാപ്പിലാക്കുന്നത്. പിന്നീട് സൗഹൃദം സ്ഥാപിച്ച് രഹസ്യ ക്യാമറയില്‍ കിടപ്പറ രംഗങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിക്കുന്നതായിരുന്നു പതിവ്. ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.
കിടപ്പറ പങ്കിട്ടതിന് ശേഷം ഒരു മാസം കഴിയുമ്പോൾ താന്‍ ഗര്‍ഭിണിയാണെന്ന് കിടപ്പറ പങ്കിട്ട പോലീസുകാരോട് തട്ടിവിടും. വിശ്വസിപ്പിക്കാനായി ടോയ്ലറ്റിൽ കയറി ഹാര്‍പ്പിക് ഒഴിച്ച് പ്രഗ്നൻസി ടെസ്റ്റ് നടത്തി ചുവന്ന അടയാളവും കാണിക്കും.
പോരാത്തതിന് ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്സ് മെസേജോ ആയുധമാക്കുകയും ചെയ്യും.
കൊല്ലം സ്വദേശിയായ എസ്‌ഐ, ആലപ്പുഴയിലെ ഒരു എസ്‌ഐ,ക്യാമറാമാന്‍ എന്നിവരെ ഇത്തരത്തില്‍ കുടുക്കിയതായി തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
തനിക്കതിരെ ബലാല്‍സംഗ പരാതി വന്നതോടെ സസ്പെന്‍ഷനിലായ കൊല്ലത്തെ എസ്‌ഐയെ ഭാര്യ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അബോര്‍ഷന് വേണ്ടി എന്ന് പറഞ്ഞാണ് പണം തട്ടിയെടുക്കുന്നത്. നിരവധി പോലീസുകാരെ ഇത്തരത്തിൽ കുടുക്കിയതായി സൂചനയുണ്ട്.