സെക്‌സ് ചാറ്റിൽ കുടുക്കി നഗ്നദൃശ്യങ്ങളും വിവരങ്ങളും ഉപയോഗിച്ചുള്ള ബ്ലാക്ക്മെയിലിങ്ങ്; വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുസംഘങ്ങൾ കേരളത്തിൽ സജീവമാകുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കോവിഡ് കാലത്ത് ലൈംഗിക വ്യാപാരവും ഓൺലൈനാണ്. ഇതോടെ കേരളത്തിൽ തട്ടിപ്പ് സംഘങ്ങളുടെ സെക്‌സ് ചാറ്റ് വഴിയുള്ള ബ്ലാക്ക് മെയിലിങ്ങും സജീവമാണ്.
ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളും വ്യാജ പ്രൊഫൈലുകളിലൂടെയുമാണ് തട്ടിപ്പും ബ്ലാക്ക്‌മെയിലിങ്ങും സജീവമാകുന്നത്. സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പുകാരുടെ ഭീഷണിക്ക് ഇരയാകുന്നവർ നിരവധിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പരാതി പറയാൻ പോലും ആരും തയാറാകാത്തതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നു. ഫെയ്‌സ്ബുക്കിൽ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന നമ്പരുകളിലേക്ക് ആദ്യം പണം പിന്നീട് വീഡിയോകോൾ.
രണ്ട് പേർ തമ്മിലുള്ള പങ്കുവെയ്ക്കലുകളായി വെറുതെ വിടാവുന്ന തരത്തിലല്ല എല്ലാ ഓൺലൈൻ ലൈംഗിക വ്യാപാരവും നടക്കുന്നത് . ഇവിടെയാണ് സംഭവത്തിന്റെ ഗതി മാറുന്നത്. ദൃശ്യങ്ങളും വിവരങ്ങളുമുപയോഗിച്ചുള്ള ബ്ലാക്ക് മെയിലിങ്ങ് ആണ് അധികവും.
സെക്‌സ് ചാറ്റ് കെണിയിൽ പെട്ട് പണം പോവുകയും ഭീഷണി നേരിടുകയും ചെയ്ത അനേകം പേരുണ്ട്. എന്നാൽ വിവരം പുറത്താവുന്നത് ഭയന്ന് ആരും സംസാരിക്കാൻ തയാറാകാതെ വരികെയാണ്.
ഏറ്റവുമെടുവിൽ ഒടുവിൽ വാട്‌സാപ്പ് ചാറ്റിന് തയാറായ ആൾ പറഞ്ഞതിങ്ങനെ. 2000 രൂപ കിട്ടിയാൽ ഫോൺ നമ്പരും വിവരങ്ങളും നൽകാമെന്ന് ആദ്യം വാഗ്ദാനം. വീഡിയോ കോളിന് 3000 രൂപ വരെയാണ് ആവശ്യപ്പെടുക.
പണം നൽകിയ ശേഷം ഫോൺ നമ്പരാവശ്യപ്പെടുമ്പോൾ പണം കൂടുതൽ ചോദിക്കും. നൽകിയില്ലെങ്കിൽ പിന്നാലെ ഭീഷണിയും.
പണം നൽകിയില്ലെങ്കിൽ അതുവരെയുള്ള ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടും വിവരങ്ങളും കെണിയാകും. അപമാനം ഭയന്ന് പരാതി നൽകില്ലെന്നുറപ്പുള്ളതിനാൽ ഫോണിലും വാട്‌സാപ്പിലുമായി നിരന്തരം ഭീഷണി. കൈയിലുള്ള ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് പതിവ് രീതി.