
ഇന്‍സ്റ്റാഗ്രാം വഴി പരിചയം; പതിയെ മണിക്കൂറുകൾ നീണ്ട സെക്സ് ചാറ്റിങ്..! ആൾ വലയിൽ വീണെന്ന് ഉറപ്പായതോടെ പള്ളിമുക്കിലേക്ക് വിളിച്ചുവരുത്തി..!! പ്ലാൻ ചെയ്ത പ്രകാരം സുഹൃത്തുക്കളെത്തി തല്ലിച്ചതച്ചു ; ഭീഷണിപ്പെടുത്തി പണം തട്ടി..! ഹണി ട്രാപ്പ് കേസില്‍ ശരണ്യയും അര്‍ജുനും കുടുങ്ങുമ്പോൾ?
സ്വന്തം ലേഖകൻ
കൊച്ചി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം കവർന്ന കേസിൽ യുവതിയും യുവാവും പിടിയിൽ. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ ,മലപ്പുറം സ്വദേശി അർജുൻ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
കോഴിക്കോട് സ്വദേശിയായ ശരണ്യ ഇടുക്കി അടിമാലി സ്വദേശിയായ ഒരു യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് സ്ഥിരമായി ചാറ്റിങ് നടത്തി എറണാകുളം പളളിമുക്കിൽ വച്ച് നേരിൽ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് എത്തിയതും നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ശരണ്യയ്ക്കൊപ്പണ്ടായ മറ്റ് നാലുപേര് എത്തി യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും പണവും എടിഎം കാർഡും കവർച്ച ചെയ്യുകയായിരുന്നു. രണ്ടാഴ്ച മുൻപാണ് യുവാവിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡിയിൽ നിന്നും പ്രതിയായ ശരണ്യ ഫ്രണ്ട് റിക്വാസ്റ്റ് അയച്ചത്. ശേഷം ഇരുവരും സുഹൃത്തുക്കളാകുകയും സെക്ഷ്വൽ ചാറ്റുകൾ അടക്കം നടത്തി വരികയായിരുന്നു. തുടർന്നാണ് യുവാവ് ശരണ്യ വിളിച്ച പ്രകാരം കൊച്ചിയിൽ എത്തിയത്.
എന്നാൽ കേസിലെ മറ്റ് പ്രതികൾ ചേർന്ന് യുവാവിനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും അടിച്ച് വേദനിപ്പിക്കുകയും യുവാവിന്റെ പേരിലുള്ള എടിഎം നമ്പർ ഭീഷണിപ്പെടുത്തി വാങ്ങി സമീപത്തുള്ള എ ടി എമ്മിൽ നിന്ന് നാലായിരം രൂപയോളം ബലമായി പിൻവലിപ്പിക്കുകയും ചെയ്തു. തുടർന്നും യുവാവിനെ പ്രതികൾ പിന്തുടർന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ കൈവശമുള്ള പതിനായിരം രൂപ വില വരുന്ന ഫോൺ ബലമായി വാങ്ങിയെടുക്കുകയും, തുടർന്നും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ച് വരുത്തി പണം കവർച്ച നടത്തുകയും ആണ് പ്രതികൾ ചെയ്തത്.
ശരണ്യയുമായി യുവാവ് നടത്തിയ സെക്സ് ചാറ്റുകൾ പരസ്യപ്പെടുത്തും എന്ന് പറഞ്ഞാണ് പ്രതികൾ യുവാവിനെ ഭീക്ഷണിപ്പെടുത്തിയിരുന്നത്. എന്നാൽ വീണ്ടും യുവാവിനോട് 25,000 രൂപ നൽകണമെന്ന് പറഞ്ഞ് പ്രതികൾ ഭീക്ഷണിപ്പെടുത്തിയതോടെ ഇയാൾ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ് രജിസറ്റർ ചെയ്യുകയുമായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ് ശശിധരൻ ഐപിഎസിന്റെ നിർദ്ദേശത്തെ തുടർന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടർ എംഎസ് ഫൈസലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.