അയാൾ എനിക്ക് വേണ്ടി അമ്പലം പണിതിട്ടുണ്ട്; ഞാനാണ് അവിടുത്തെ പ്രതിഷ്ട; ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് തമിഴ്‌നാട് സ്വദേശി; വെളിപ്പെടുത്തി താരം
സ്വന്തം ലേഖിക
കൊച്ചി :സിനിമകളുടെ റിലീസിന് നടന്മാരുടെ ബാനറുകളിൽ പാലഭിഷേകം നടത്തുന്ന ആരാധകരുടെ വാർത്തകൾ നമ്മൾ ഒത്തിരി കണ്ടിട്ടുണ്ട്. കാരണം.ഇന്ത്യൻ സിനിമ ആരാധകർ, സിനിമ അഭിനേതാക്കളെ ആരാധനാപാത്രങ്ങളായി കാണുന്നവരാണ്.
എന്നാൽ ആരാധകൻ ഒരു നടിയുടെ പേരിൽ ക്ഷേത്രം പണിയുകയും നടിയെ പ്രതിഷ്ടയാക്കുകയും ചെയ്യുന്നു എന്ന വാർത്ത കേരളത്തിൽ അത്ര കേട്ട് കേൾവിയില്ലാത്തതാണ്. തന്റെ പേരിൽ ഒരു ക്ഷേത്രം പണിത് ആരാധിക്കുന്ന ആരാധകനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി ഹണി റോസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ ആദ്യ സിനിമ മുതൽ തന്നെ അനുഗമിക്കുന്ന തമിഴ് നാട്ടുകാരനായ ഇദ്ദേഹത്തെ പാണ്ടി എന്നാണ് ഹണി വിളിക്കുന്നത്. ബിഗ് സ്‌ക്രീനിലെ സിനിമ വിശേഷണങ്ങൾക്കപ്പുറം നദി നടന്മാരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും, അവരുടെ വിശേഷങ്ങളിൽ കൂടെ കൂടുവാനും ആരാധകർ ഇഷ്ട്ടപെടാറുണ്ട്.
ഹണിയുടെ ജന്മ ദിനത്തിൽ മറക്കാതെ പാണ്ടി തന്നെ വിളിക്കുമെന്നും, അവരുടെ ഗ്രാമത്തിലുള്ളവർക്ക് പായസം നൽകുമെന്നും ഹണി പറഞ്ഞു.
2005ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് ഹണി റോസ്.
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ‘സർ സി.പി’ തുടങ്ങിയ ചിത്രങ്ങൾ ഹണി റോസ് ചെയ്തിട്ടുണ്ട്. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.