video
play-sharp-fill

Friday, May 23, 2025
HomeMainമാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ...

മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു

Spread the love


സ്വന്തം ലേഖിക

കൊച്ചി :മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ നിർമ്മാണവും കെ സത്യദാസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രം ” ഹണിമൂൺ ട്രിപ്പ് ” ചിത്രീകരണം പുരോഗമിക്കുന്നു. ഹണിമൂൺ യാത്രയ്ക്കായി വരുണിനും ജാൻസിക്കുമൊപ്പം അവരുടെ കസിൻസും കൂടുന്നു.

ഉല്ലാസജനകമായ യാത്രാമദ്ധ്യേ ഭക്ഷണം കഴിക്കാനായി അവർ ഒരു കാനനപാതയിൽ പ്രവേശിക്കുന്നു. കസിൻസിലൊരാൾ കാനനഭംഗി ആസ്വദിക്കുകയും ഒപ്പം അതിന്റെ വീഡിയോ പകർത്തുന്നതിനുമിടയിൽ സംഭവിക്കുന്ന ഉദ്വേഗവും ഭീതിജനകവുമായ മുഹൂർത്തങ്ങളിലൂടെ ചിത്രത്തിന്റെ കഥ മുന്നോട്ടു നീങ്ങുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ദ്രൻസ് നായകനായ “റെഡ് സിഗ്നൽ ” എന്ന ചിത്രത്തിനു ശേഷമുള്ള കെ സത്യദാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്.

ജീൻ വി ആന്റോ , അക്ഷയ, ദേവിക, വിസ്മയ , ലിജോ ജോസഫ് , തൈയ്ക്കാട് ചന്ദ്രൻ , ഷിന്റോ ജോസഫ് , സജി കരുക്കാവിൽ , സതീഷ്കുമാർ എന്നിവർ അഭിനയിക്കുന്നു. ബാനർ – മാതാ ഫിലിംസ്, നിർമ്മാണം – എ വിജയൻ , കഥ, തിരക്കഥ, സംഭാഷണം , സംവിധാനം – കെ സത്യദാസ് , ഛായാഗ്രഹണം -ബിജുലാൽ പോത്തൻകോട്, അസ്സോസിയേറ്റ് ഡയറക്ടർ – വി കെ സാബു ,

പ്രൊഡക്ഷൻ കൺട്രോളർ – ചന്ദ്രദാസ് , കല-ഭാവന രാധാകൃഷ്ണൻ , ചമയം – നിയാസ് സിറാജുദ്ദീൻ, കോസ്റ്റ്യും – എ കെ ലാൽ , ഗാനരചന – രാജേഷ് അറപ്പുര, അജിത്ത്, സംഗീതം – ഗോപൻ സാഗരി, ആലാപനം – ജോസ് സാഗർ, ഗായത്രി ജ്യോതിഷ്, ആക്ഷൻ -രാഹുൽ പ്രകാശ്, സംവിധാനസഹായി – വിനോദ് ബി ഐ, പശ്ചാത്തലസംഗീതം – ജെമിൽ മാത്യു, ഡിസൈൻസ് – ശാലിനി ഷിജി, സ്റ്റിൽസ് – സുനിൽ മോഹൻ ,കിരൺ , ലൊക്കേഷൻ മാനേജർ – ചന്ദ്രശേഖരൻ പശുവെണ്ണറ , പി ആർ ഓ – അജയ് തുണ്ടത്തിൽ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments