video
play-sharp-fill

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളില്‍ ഒഴിവ് ; വാക്ക് ഇൻ ഇന്റർവ്യൂ ജൂണ്‍ 14ന്

കോട്ടയം ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളില്‍ ഒഴിവ് ; വാക്ക് ഇൻ ഇന്റർവ്യൂ ജൂണ്‍ 14ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ സർക്കാർ ഹോമിയോ ആശുപത്രികളില്‍ നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ നഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി ജൂണ്‍ 14ന് രാവിലെ 10.30ന് കോട്ടയം നാഗമ്ബടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ)വെച്ച്‌ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകേണ്ടതാണ.് പ്രായപരിധി 40 വയസ്. ഫോണ്‍ – 0481 2583516

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group