മുഖ്യമന്ത്രി പിണറായി വിജയന് കടന്നു പോകാൻ കടുത്ത വാഹന ഗതാഗത നിയന്ത്രണം ;ബ്ലോക്കിൽ കുടുങ്ങി ഗതികെട്ട യുവാവ് അസഭ്യവർഷം നടത്തി
സ്വന്തം ലേഖിക
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ അസഭ്യം പറഞ്ഞ ബൈക്ക് യാത്രക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി കടന്നുപോകുന്നതിനായി വാഹനഗതാഗതം നിയന്ത്രിച്ചതിൽ അസ്വസ്ഥനായാണ് യുവാവിന്റെ അസഭ്യവർഷം. സംഭവം ശ്രദ്ധയിൽപ്പെട്ട അസി.കമ്മിഷണർ ബൈക്കിന്റെ താക്കോൽ ഊരിമാറ്റിയെങ്കിലും യുവാവ് എങ്ങനെയോ ബൈക്ക് സ്റ്റാർട്ട് ചെയ്തു രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കുറച്ചു മീറ്ററകലെയുണ്ടായിരുന്ന പൊലീസ് സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും യുവാവ് ബൈക്ക് നിറുത്താതെ പോയി. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആൻസൺ വടക്കൻ (40) ആണ് പിടിയിലായത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തൃശൂർ-ഗുരുവായൂർ ദേശീയ പാതയിലൂടെയ കടന്നുപോകുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് റോഡ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഈ സമയത്താണ് ആൻസൺ ബൈക്കുമായി എത്തിയത്. വാഹനം നിയന്ത്രിച്ചതിൽ ആൻസൺ അസ്വസ്ഥനായിരുന്നു. തുടർന്ന് ഗതാഗതം നിയന്ത്രിച്ച പൊലീസുകാരനോട് യുവാവ് കയർത്തു സംസാരിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയ സമയത്ത് യുവാവ് എല്ലാവരും കേൾക്കെ അസഭ്യവർഷം നടത്തുകയായിരുന്നു. ഇതോടെയാണ് എസ്.പി ബൈക്കിന്റെ താക്കോൽ ഊരിയെടുത്തത്. എന്നാൽ പഴയ ബൈക്ക് ആയതിനാൽ ബൈക്ക് താക്കോലില്ലാതെ സ്റ്റാർട്ടാവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group