കുട്ടികൾ ഹോംവർക്ക് ചെയ്യാത്തതിന് ചെവിക്ക് പിടിക്കാൻ നിൽക്കണ്ട …! ഹോംവർക്ക് എളുപ്പമാക്കാൻ ആപ്പുമായി ഗൂഗിൾ
സ്വന്തം ലേഖകൻ
കൊച്ചി : കുട്ടികൾ ഹോംവർക്ക് ചെയ്യാത്തതിന് ഇനി ചെവിക്ക് പിടിക്കാൻ നിൽക്കണ്ട.ഹോംവർക്കുകൾ എളുപ്പത്തിൽ ചെയ്യാൻ ആപ്പുമായി ഗൂഗിൾ. സോക്രട്ടിക് എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികളുടെ ഹോം വർക്ക് എളുപ്പമാക്കുന്നത്.
കുട്ടിൾക്ക് ഹോംവർക്ക് ചെയ്യുന്നതിന് ആൾജിബ്ര, ബയോളജി, കെമിസ്ട്രി, ജ്യോമട്രി, ട്രിഗ്‌ണോമെട്രി എന്നീ വിഷയങ്ങളിലാണ് നിലവിൽ ആപ്പിന്റെ സേവനം ലഭിക്കുക. കൂചാതെ അക്കാദമിക വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ വോയ്‌സ് റെകഗ്‌നിഷൻ സംവിധാനത്തിലൂടെ വിദ്യാർഥികൾക്ക് ചോദിക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗണിത പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന ചിത്രം സ്മാർട്ട് ഫോണിന്റെ സഹായത്തോടെ എടുത്ത് ആപ്പിലേക്ക് നൽകിയാൽ അതെങ്ങനെ പരിഹരിക്കാമെന്നുള്ളത് ഈ നിർമ്മിത ബുദ്ധി കാട്ടികൊടുക്കും.ബയോളജി, ഫിസിക്‌സ്, ആൾജിബ്ര, ജ്യോമട്രി, ഫിക്ഷൻ, നോൺ ഫിക്ഷൻ തുടങ്ങി ഹൈസ്‌കൂൾ വിഷയങ്ങളുമായി ബന്ധപ്പെട്ട ആയിരത്തിലധികം ഗൈഡുകൾ ആപ്പിൽ ലഭ്യമാണ്.
യൂ ടൂബിലെ വിശാലമായ വിവരശേഖരത്തിൽ നിന്നുള്ള വിദ്യാഭ്യാസപരമായ വീഡിയോകളും ആപ്പ് കുട്ടികൾക്ക് കാണിച്ചുതരും. ആൻഡ്രോയ്ഡ് 5.0 യിലോ അതിലും ഉയർന്ന വേർഷനുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഈ ആപ്പ് ഡോൺലോഡ് ചെയ്യാം.