കടന്നൽ കുത്ത് ഏറ്റിട്ട് ഉണ്ടോ?; വീട്ടിൽ പെട്ടന്ന് ചെയ്യാവുന്ന ചില പൊടികൈകൾ നോക്കിയാലോ

Spread the love

ഒരിക്കലെങ്കിലും കടന്നല്‍ കുത്ത് കിട്ടിയവരാവും പലരും, അല്ലേ? കുത്ത് കിട്ടിയാൽ  ആ ഭാഗത്ത് വേദന, ചുവപ്പ്, നീര്‍വീക്കം, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ട് അതങ്ങ് മാറും. പക്ഷേ  ചിലരില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം, ഇത് ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ബോധക്ഷയം എന്നിവയിലേക്ക് നയിച്ചേക്കാം.ഗുരുതര സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

video
play-sharp-fill

എന്നാൽ പെട്ടന്ന് കടന്നൽ കുത്തുമ്പോൾ വീട്ടിലെ ചില പൊടികൈകൾ നമ്മൾ ചെയ്യാറുണ്ടല്ലേ. അത്തരത്തിൽ നമുക്ക് തന്നെ ചെയ്യാവുന്ന ചില വൈദ്യ മാർഗങ്ങൾ നോക്കിയാലോ?

1 -കടന്നലിന്റെ കൊമ്ബ് അവശേഷിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധയോടെ നീക്കം ചെയ്യുക. സൂചി അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച്‌ കൊമ്ബ് കുത്തി എടുക്കാതെ, കൈ കൊണ്ട് പതുക്കെ വലിച്ചെടുക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 -കുത്തേറ്റ ഭാഗത്ത് തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകുക. ഇത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും.

3 -ഐസ് പായ്ക്ക് വയ്ക്കുക. നീര്‍വീക്കം കുറക്കുന്നതിനും വേദന കുറക്കുന്നതിനും ഇത് സഹായിക്കും.

4 – ചൊറിച്ചില്‍ കുറയ്ക്കാന്‍ എന്തെങ്കിലും ലേപനം പുരട്ടുക. ഡോക്ടറെ കണ്ട് അനുയോജ്യമായ ലേപനം പുരട്ടുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.

5 – ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഇത് സഹായിക്കും.

6-  മഞ്ഞൾ അരച്ച് പുരട്ടുക. കുത്തിയ സ്ഥലത്തെ veerppum വേദനയും കുറയും

-ശ്വാസംമുട്ടല്‍, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകുക.

കടന്നല്‍ കുത്തേറ്റാല്‍ ചില ആളുകളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം. ഇത് വളരെ അപകടകരമാണ്. അലര്‍ജിയുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.