
ഒരിക്കലെങ്കിലും കടന്നല്‍ കുത്ത് കിട്ടിയവരാവും പലരും, അല്ലേ? കുത്ത് കിട്ടിയാൽ ആ ഭാഗത്ത് വേദന, ചുവപ്പ്, നീര്‍വീക്കം, ചൊറിച്ചില്‍ എന്നിവ അനുഭവപ്പെട്ട് അതങ്ങ് മാറും. പക്ഷേ ചിലരില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം, ഇത് ശ്വാസംമുട്ടല്‍, നെഞ്ചുവേദന, ബോധക്ഷയം എന്നിവയിലേക്ക് നയിച്ചേക്കാം.ഗുരുതര സാഹചര്യങ്ങളില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.
എന്നാൽ പെട്ടന്ന് കടന്നൽ കുത്തുമ്പോൾ വീട്ടിലെ ചില പൊടികൈകൾ നമ്മൾ ചെയ്യാറുണ്ടല്ലേ. അത്തരത്തിൽ നമുക്ക് തന്നെ ചെയ്യാവുന്ന ചില വൈദ്യ മാർഗങ്ങൾ നോക്കിയാലോ?
1 -കടന്നലിന്റെ കൊമ്ബ് അവശേഷിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധയോടെ നീക്കം ചെയ്യുക. സൂചി അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ച് കൊമ്ബ് കുത്തി എടുക്കാതെ, കൈ കൊണ്ട് പതുക്കെ വലിച്ചെടുക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2 -കുത്തേറ്റ ഭാഗത്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും.
3 -ഐസ് പായ്ക്ക് വയ്ക്കുക. നീര്‍വീക്കം കുറക്കുന്നതിനും വേദന കുറക്കുന്നതിനും ഇത് സഹായിക്കും.
4 – ചൊറിച്ചില്‍ കുറയ്ക്കാന്‍ എന്തെങ്കിലും ലേപനം പുരട്ടുക. ഡോക്ടറെ കണ്ട് അനുയോജ്യമായ ലേപനം പുരട്ടുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.
5 – ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ ഇത് സഹായിക്കും.
6- മഞ്ഞൾ അരച്ച് പുരട്ടുക. കുത്തിയ സ്ഥലത്തെ veerppum വേദനയും കുറയും
-ശ്വാസംമുട്ടല്‍, നെഞ്ചുവേദന, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകുക.
കടന്നല്‍ കുത്തേറ്റാല്‍ ചില ആളുകളില്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാം. ഇത് വളരെ അപകടകരമാണ്. അലര്‍ജിയുള്ളവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം.