വീട്ടിൽ മതിയായ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈൻ ; വിദേശത്ത് നിന്നും എത്തുന്നവരിൽ നിന്നും സത്യവാങ്മൂലം വാങ്ങി മാത്രം ഹോം ക്വാറന്റൈൻ : പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർക്കായുള്ള പുതുക്കിയ ക്വാറന്റൈൻ നിർദ്ദേശങ്ങൾ പുറത്തിറക്കി.
വിദേശത്ത് എത്തുന്നവരെ പ്രാഥമികപരിശോധനകൾ നടത്തിയതിന് ശേഷം മാത്രം വീട്ടിൽ സൗകര്യമുണ്ടെങ്കിൽ ഹോം ക്വാറന്റൈൻ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ സത്യവാങ്മൂലം വാങ്ങിയാവും ഹോം ക്വാറന്റൈൻ സൗകര്യം അനുവദിക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന ഇവർ കൃത്യമായി ക്വാറന്റൈൻ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിനും പൊലീസിനുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ഹോം ക്വാറന്റൈൻ സൗകര്യമില്ലാത്തവർക്ക് സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Third Eye News Live
0
Tags :