നിരവധി പെൺകുട്ടികളുടെ കണ്ണീർ വീഴ്ത്തിയ  പെൺവാണിഭക്കാരി ആലീസ് തോമസ് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻ്റു തറയിൻ ഉറങ്ങും; ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായ ആലീസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ നടത്തിയിരുന്നത് വൻ തട്ടിപ്പ് ; ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം കുന്നംകുളം പൊലീസ് മുക്കി

നിരവധി പെൺകുട്ടികളുടെ കണ്ണീർ വീഴ്ത്തിയ പെൺവാണിഭക്കാരി ആലീസ് തോമസ് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻ്റു തറയിൻ ഉറങ്ങും; ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായ ആലീസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ നടത്തിയിരുന്നത് വൻ തട്ടിപ്പ് ; ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം കുന്നംകുളം പൊലീസ് മുക്കി


സ്വന്തം ലേഖകൻ

തൃശൂര്‍ : ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം നടത്തിവന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായിരുന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിന് ഇനി വിയ്യൂർ സെൻട്രൽ ജയിലിലെ സിമൻറ് തറയിൽ ഉറങ്ങാം.
ഹോംനേഴ്സിംഗിൻ്റെ മറവിൽ ആലീസ് നടത്തിയിരുന്നത് വൻ തട്ടിപ്പാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ആലീസിൻ്റെ പേരിലുള്ള പീഡനക്കേസടക്കം പലതും കുന്നംകുളം പൊലീസ് മുക്കുകയായിരുന്നു.

ആലീസ് തോമസ് പ്രതിയായ പീഡനക്കേസിനെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ ആലീസിൻ്റെ പേരിൽ കേസുകളോ പരാതികളോ ഇല്ലന്ന് കുന്നംകുളം എസ് ഐ ആയിരുന്ന ടി.പി ഫർഷാദ് മറുപടി നല്കുകയായിരുന്നു. ഫർഷാദ് ഈ കേസിൽ ഇപ്പോൾ നിയമ നടപടി നേരിടുകയാണ്.

സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കേസ്

ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറു പനക്കല്‍ വീട്ടില്‍ ഷാജി (47) ക്ക് രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും സഹായിയും കുന്നംകുളം തീയറ്റർ റോഡിൽ “അതുല്യാ ഹോം നഴ്‌സിങ് ” സ്ഥാപനം നടത്തുന്ന വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ആലീസി (54) ന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.

ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടാവുകയും പ്രതികള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച്‌ മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നംകുളത്ത് ഹോംനേഴ്സിംഗ് ബിസിനസ് ചെയ്യുന്ന ആലീസിൻ്റെ പേരിൽ മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. നിരവധി പേരെ കള്ളക്കേസിലും കുടുക്കിയിട്ടുണ്ട്. സ്ഥിരം തട്ടിപ്പുമായി നടക്കുന്ന ആലീസ് തോമസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ വർഷങ്ങളായി പെൺവാണിഭം നടത്തുന്നയാളാണ്.

പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും നിലവിൽ സംസ്ഥാന നേതാവുമാണ് ആലീസ് തോമസ്.

ഇന്നലെ ഉച്ചകഴിഞ്ഞ് നാല് മണിയോടെ സെൻട്രൽ ജയിലിലടച്ച ആലിസ് തോമസിന് കൊതുകുകടിയും കൊണ്ട് സിമൻ്റ് തറയിൽ കിടക്കേണ്ടി വന്നെങ്കിലും ഭക്ഷണം കുശാലായിരുന്നു. ചോറും, കപ്പ പുഴുക്കും, രസവും, അച്ചാറുമാണ് ഇന്നലെ വൈകിട്ടത്തെ ഭക്ഷണം