വീട്ടുജോലിയ്ക്ക് നിന്ന ഹോംനഴ്‌സ് വയോധികന്റെ എ.ടി.എം. കാര്‍ഡില്‍ നിന്ന് തട്ടിയത് 12 ലക്ഷം രൂപ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ; ഇന്ദിരാ കുമാരി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: വയോധികന്റെ എ.ടി.എം. കാര്‍ഡില്‍നിന്ന് 12 ലക്ഷംരൂപ തട്ടിയെടുത്ത ഹോംനഴ്‌സ് പിടിയില്‍.

എണ്‍പതുകാരനായ ഉതുപ്പിന്റെ പണം തട്ടിയെടുത്ത തിരുവനന്തപുരം തൊപ്പിവിള സ്വദേശിനി ഇന്ദിരാ കുമാരിയാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വര്‍ഷമായി ഇന്ദിരാ കുമാരി ഉതുപ്പിന്റെ വീട്ടില്‍ ജോലി ചെയ്യുന്നു. ഉതുപ്പ് എ.ടി.എം. കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പലപ്പോഴും ഇന്ദിര ഒപ്പമുണ്ടായിരുന്നു.

ഇങ്ങനെ പിൻ നമ്പറുകള്‍ മനസ്സിലാക്കിയ ഇവര്‍ പിന്നീട് കാര്‍ഡ് തട്ടിയെടുത്ത് പെരുമ്പാവൂരിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് പണം പിൻവലിക്കുകയായിരുന്നു.

മൊബൈല്‍ ഫോണില്‍ നിരന്തരമായി മെസേജുകള്‍ വന്നത് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരൻ അറിയുന്നത്. പിന്നീട് ബാങ്കിലും പെരുമ്പാവൂര്‍ പോലീസിലും പരാതികള്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഇന്ദിരാ കുമാരി പണം പിൻവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചതായി പെരുമ്പാവൂര്‍ പോലീസ് പറഞ്ഞു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.