മാലപൊട്ടിക്കാനെത്തിയ യുവാവിനെ വീട്ടമ്മ സോഡാക്കുപ്പിക്ക് അടിച്ച് വീഴ്ത്തി

മാലപൊട്ടിക്കാനെത്തിയ യുവാവിനെ വീട്ടമ്മ സോഡാക്കുപ്പിക്ക് അടിച്ച് വീഴ്ത്തി

സ്വന്തം ലേഖിക

പൊഴിയൂർ: മാലപൊട്ടിക്കാൻ ശ്രമിച്ച യുവാവിനെ തലയ്ക്കടിച്ചോടിച്ച് വീട്ടമ്മ. തിരുവനന്തപുരം പൊഴിയൂരിലെ വിരാലി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസിന് മുൻപിൽ കട നടത്തുന്ന വീട്ടമ്മയായ ഡാഫിനി അമ്മയാണ് ബൈക്കിലെത്തിയ മോഷ്ടാക്കളെ സധൈര്യം നേരിട്ടത്.വെളുപ്പിനെ കടയിലെത്തിയ രണ്ടുപേർ കടയിലെത്തി കുപ്പിവെള്ളം ആവശ്യപ്പെട്ടു. ഒരു കുപ്പി വെള്ളം വാങ്ങിയ ശേഷം നൂറ് രൂപയാണ് യുവാവ് നൽകിയത്. ബാക്കി തുക കൊടുക്കാനായി ഡാഫിനി തിരിയുന്നതിന് ഇടയിലാണ് മാലപൊട്ടിക്കാനുള്ള ശ്രമ നടന്നത്.ബൈക്കിലെത്തിയവരിൽ ഒരാൾ മാലപൊട്ടിച്ചു, എന്നാൽ മാല പൊട്ടി നിലത്ത് വീണു. പെട്ടന്നുണ്ടായ സംഭവത്തിൽ പതറാതെ വീട്ടമ്മ സോഡാക്കുപ്പി കൊണ്ട് മോഷ്ടാക്കളിൽ ഒരാളുടെ തലയ്ക്ക് അടിച്ചു വീഴ്ത്തി.ഇതിന് പിന്നാലെ നിലത്ത് വീണ മാല വീട്ടമ്മ തന്നെ തട്ടിമാറ്റുകയും ചെയ്തു.ഇതോടെ യുവാവ് സുഹൃത്ത് സ്റ്റാർട്ടാക്കി നിർത്തിയ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു. മാല നഷ്ടപ്പെടാത്തതിനാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പൊഴിയൂർ പൊലീസ് വ്യക്തമാക്കി. സ്ഥലത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വിശദമാക്കി.