video
play-sharp-fill

വീട്ടുജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞു: 25 കാരി ജീവനൊടുക്കി: സംഭവം കമ്പം മേട്ടിൽ

വീട്ടുജോലി ചെയ്യാത്തതിന് വഴക്ക് പറഞ്ഞു: 25 കാരി ജീവനൊടുക്കി: സംഭവം കമ്പം മേട്ടിൽ

Spread the love

സ്വന്തം ലേഖകൻ

കമ്പംമെട്ട് : സ്വന്തം വീട്ടിലെ ജോലികൾ ചെയ്യാത്തതിന് വീട്ടുകാർ വഴക്കു പറഞ്ഞതിൽ  മനംനൊന്ത് 25 കാരി ജീവനൊടുക്കി. കമ്പംമെട്ട് മുങ്കിപള്ളത്ത് കടുവാപ്പറമ്പിൽ ബിടെക് വിദ്യാർഥിനിയായ നീന ആണ് കുളത്തിൽ ചാടി ജീവനൊടുക്കിയത് . ഇന്നു രാവിലെ 11.30ഓടെയായിരുന്നു സംഭവം. നീനയെ വീട്ടിലാക്കി വീട്ടുകാർ പള്ളിയിൽ പോയിരുന്നു. മടങ്ങിയെത്തിയപ്പോഴേക്കും നീന വീട്ടിലെ പണികൾ ചെയ്‌തിരുന്നില്ല. ഇതിനെ ചൊല്ലി വീട്ടുകാർ നീനയെ വഴക്കുപറഞ്ഞു.

ഇതിൽ മനംനൊന്ത് വീട്ടിൽ നിന്നും നീന പുറത്തേക്ക് ഇറങ്ങി പോകുകയായിരുന്നു. നീനയുടെ മാതാവ് പിന്നാലെ പോയെങ്കിലും അപ്പോഴേക്കും നീന സമീപത്തെ കുളത്തിലേക്ക് ചാടിയിരുന്നു. മാതാവ് ബഹളം വച്ചതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളത്തിൽ ചാടിയ നീനയെ നാട്ടുകാരും വീട്ടുകാരും ചേർന്ന്  പുറത്തെടുത്തു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിക്കും കൊണ്ടുപോയെങ്കിലും മാർഗമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.