
സ്വന്തം ലേഖകൻ
കൊച്ചി: ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ നാൽപതോളം പേരെ കൊച്ചിയിൽ നിരീക്ഷണത്തിലാക്കി. ആലുവ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ പരിശോധനാ ഫലം വരുന്നത് വരെ ഇവർ ആശുപത്രിയിൽ തുടരും.
ഇന്ന് പുലർച്ചെയാണ് ഇവർ നെടുംമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ഖത്തർ എയെർവെയ്സിൽ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്ത സാമ്പിളുകൾ എടുത്ത് പരിശോധിക്കും.ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥി കൊല്ലത്തെ വീട്ടിലേക്കെത്തിയത് ട്രെയ്ൻ മാർഗമാണെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്തുവരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം പാരിപ്പള്ളിയിലാണ് വിദ്യാർഥിനി ‘വീട്ടിൽ നിരീക്ഷണത്തിലുള്ളത്. അതിനിടയിൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുമായി ബന്ധപ്പെട്ട 5 പേർക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. റാന്നി സ്വദേശികൾ സന്ദർശനത്തിനെത്തിയ ഒരു കുടുംബത്തിനാണ് ഇപ്പോൾ നെഗറ്റീവ് ഫലം വന്നിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളോടെ അമ്മയും കുഞ്ഞും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. റാന്നി സ്വദേശികളായ ഇരുവരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. രോഗബാധിതരുമായി നേരിട്ട ബന്ധമുള്ളവരാണ് അമ്മയും കുഞ്ഞുമെന്നാണ് റിപ്പോർട്ട്.



