എച്ച്എൻഎൽ സ്വകാര്യ വത്കരണം: അനിശ്ചിത കാല സമരം അൻപതാം ദിവസത്തിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: എച്ച്.എൻ.എൽ സ്വകാര്യ വത്കരത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 50 ദിവസം പിന്നിട്ടു. അതിന്റെ ഭാഗമായി ഇന്നലെ കമ്പനി ഗേറ്റിൽ നടന്ന വിശദീകരണയോഗത്തിൽ എച്ച്എൻ എൽ സംരക്ഷണ സമിതി കൺവീനർ ടി.ബി മോഹനൻ, ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ വിൽക്കുവാൻ വച്ചിരിക്കുന്ന എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കുവാൻ സന്നദ്ധമാണെന്ന് അറിയിച്ചുള്ള കത്ത് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി എ.സി മൊയ്തീൻ കേന്ദ്ര ഖന വ്യവസായ വകുപ്പ് മന്ത്രിക്ക് അയച്ചതായി സംരക്ഷണ സമിതി കൺവീനർ അറിയിച്ചു . എന്നാൽ, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരുഅനുകൂല തീരുമാനം വരുന്നത് വരെ ശക്തമായി സമരം മുന്‌പോട്ടുകൊണ്ടു കൊണ്ടുപോകുമെന്നു സംരക്ഷണ സമിതി അറിയിച്ചു. നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത യോഗത്തിൽ എൻസിപി ജില്ലാപ്രസിഡന്റ് ടി.വി ബേബി, ടി.എം സദൻ, ടി.എം ഷെരീഫ്, പി.എസ് ബാബു, എ.കെ വര്ഗീസ്., എം.യു ജോർജ്, അജിത്കുമാർ, എം.പി രാജു എന്നിവർ പ്രസംഗിച്ചു.