എച് എൻ എൽ സ്വകാര്യവത്കരണത്തിനെതിരെ ആഗസ്ത് 20 ന് സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച്
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര പൊതുമേഖലാ സംരക്ഷണ കൺവൻഷൻ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് റിക്രിയേഷൻ ക്ലബ് ഹാളിൽ നടന്നു. സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് എളമരം കരിം എം പി കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും, പൊതുമേഖലാ സ്വകാര്യവത്കരണത്തിനെതിരെയും കോടിയുടെ നിറം നോക്കാതെ തൊഴിലാളി വർഗ പ്രതിരോധങ്ങൾ ഉയർന്നുവരണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.കൺവെൻഷനിൽ കേരളത്തിലെ എല്ലാ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നും നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായി. സിഐടിയു ദേശീയ സെക്രട്ടറി സഖാവ് കെ. ചന്ദ്രൻപിള്ള സ്വാഗതം ആശംസിച്ചു.
അഡ്വ: വി.ബി ബിനു (എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ), കെ സുരേഷ് കുറുപ്പ് എം എൽ എ (സി ഐ ടി യു, എച്ച് എൻ എൽ പ്രസിഡന്റ് ), ടി ആർ രാഘുനാഥൻ (സി ഐ ടി യു കോട്ടയം ജില്ലാ സെക്രട്ടറി ), ഫിലിപ്പ് ജോസഫ് (ഐ എൻ ടി യു സി കോട്ടയം ജില്ലാ പ്രസിഡന്റ് ), അഡ്വ. കെ സന്തോഷ് കുമാർ ( എ ഐ ടി യു സി ജില്ലാ സെക്രട്ടറി) , ടി വി ബേബി (എൻസിപി കോട്ടയം ജില്ലാ സെക്രട്ടറി) , പി എം ദിനേശൻ (ജന സെക്രട്ടറി സി ആൻഡ് വർക്കേഴ്സ് സെന്റർ ), സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് എച് എൻ എൽ സംരക്ഷണ പ്രമേയം അവതരിപ്പിച്ചു . പ്രമേയത്തിൽ എച്ച് എൻ എൽ പൊതുമേഖലയിൽ നിലനിർത്തണം എന്ന് ആവശ്യപ്പെട്ടു ആഗസ്റ്റ് 20 നു സംയുക്ത ട്രേഡ് യൂണിയൻ രാജ്ഭവൻ മാർച്ച് നടത്തുവാൻ തീരുമാനിച്ചു. മാർച്ചിൽ കേരളത്തിലെ എല്ലാ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ സംഘടനകളും, എച്ച് എൻ എൽ കുടുംബാംഗങ്ങളും, സംയുക്ത ട്രേഡ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും പങ്കെടുക്കും.
സംരക്ഷണ സമിതി കൺവീനർ ടി ബി മോഹനൻ യോഗത്തിൽ കൃതജ്ഞത അർപ്പിച്ചു