കൂട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: കുട്ടിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണവുമായി പൊലീസ്

കൂട്ടുകാരുമായി വഴക്കിട്ടതിന് പിന്നാലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: കുട്ടിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണവുമായി പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് പന്ത്രണ്ടു വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹതയെന്നു റിപ്പോർട്ട്. സുഹൃത്തുക്കളുമായി വഴക്കിട്ടതിനെ തുടർന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിഴിഞ്ഞം മുടുപാറവിളയിലാണ് സംഭവം. മനോജ്- നിജി ദമ്പതികളുടെ മൂത്തമകൻ ആദിത്യനാണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ആദിത്യനും രണ്ട് സുഹൃത്തുക്കളും വീടിനു സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അതിനിടെ സുഹൃത്തുക്കളുമായി വഴക്കിട്ട ആദിത്യൻ വീടിനുള്ളിലേക്ക് കയറിപ്പോയി. തുടർന്ന് മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു.

ഏറെ നേരം കഴിഞ്ഞും ആദിത്യനെ പുറത്തു കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി. എന്നാൽ പല തവണ വിളിച്ചിട്ടും ആദിത്യൻ മുറി തുറന്നില്ല.

തുടർന്ന് ഈ കുട്ടികൾ സമീപത്തെ വീട്ടുകാരെ വിളിച്ച് കാര്യം പറഞ്ഞു. അവർ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നു.

കൂട്ടുകാരുമായി വഴക്കിട്ടതിനു പിന്നാലെ ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റ് ദുരൂഹതകളില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി