
പാലക്കാട് : പീഡന നടന്ന വിവരം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി, മലമ്പുഴയില്‍ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നല്കി പീനത്തിനിരയാക്കിയ സംഭവത്തില്‍ സ്കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു.
അധ്യാപികയുടെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പ്രതിയായ അധ്യാപകനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാൻ ശുപാർശ നല്‍കും. സ്കൂള്‍ മാനേജരെ അയോഗ്യനാക്കും. ഇതിനായുള്ള നടപടികള്‍ ഉണ്ടാണ് തന്നെ ആരംഭിക്കും.
അതേസമയം, വിദ്യാർഥിയെ അധ്യാപകൻ മദ്യം നല്കി പീനത്തിനിരയാക്കിയ സംഭവത്തില്‍ സ്കൂളിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി എഇഒയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്കൂളിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ടും പുറത്തുവന്നിരുന്നു. അധ്യാപകൻ വിദ്യാർഥിയെ പീനത്തിനിരയാക്കിയ വിവരം അറിഞ്ഞിട്ടും സ്കൂള്‍ അധികൃതർ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും ആണ് എഇഒയുടെ റിപ്പോർട്ടില്‍ പറഞ്ഞിട്ടുള്ളത്. അതിക്രമം നേരിട്ട വിവരം വിദ്യാർഥിയുടെ കുടുംബം സംഭവം അറിഞ്ഞ അന്നുതന്നെ അധ്യാപകരെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ സ്കൂള്‍ അധികൃതർ വിവരം ചൈല്‍ഡ് ലൈനില്‍ റിപ്പോർട്ട് ചെയ്തില്ല. പകരം സംഭവം അറിഞ്ഞതിനെ തൊട്ടടുത്ത ദിവസം അതായത് ഡിസംബർ 19ന് അധ്യാപകനില്‍നിന്നും രാജി എഴുതിവാങ്ങി. എന്നാല്‍ രാജിയുടെ കാരണം എഇഒയെ അറിയിച്ചില്ലെന്നുമാണ് റിപ്പോർട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അധ്യാപകൻ മറ്റൊരിടത്തേക്ക് സ്ഥലം മാറുന്നുവെന്നാണ് രാജിയുടെ കാരണമായി പ്രധാനാധ്യാപിക പറഞ്ഞത്. യഥാർത്ഥ കാരണം അറിയിച്ചത് 23ന് വൈകീട്ട് ആറുമണിയോടെ മാത്രമാണ്. അന്നു തന്നെ വിദ്യാഭ്യാസ വകുപ്പ് മുഖേന ചൈല്‍ഡ് വെല്‍ഫയർ കമ്മിറ്റിയെ വിവരമറിയിച്ചു. എന്നാല്‍ 24ന് കുട്ടിയുടെ മൊഴിയെടുക്കാൻ സിഡബ്ല്യുസിയില്‍ ഹാജരാക്കാൻ നിർദേശം നല്‍കിയെങ്കിലും പാലിച്ചില്ല. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാൻ കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിക്കാതിരുന്നത് ഗുരുതര വീഴ്ചയെന്നും എഇഎയുടെ റിപ്പോർട്ടില്‍ പറയുന്നു. വിവരം പോലീസിനെ അറിയിക്കുന്നതില്‍ സ്കൂളിന് വീഴ്ച പറ്റിയെന്നും എഇവയുടെ റിപ്പോർട്ടിലുണ്ട്.
അതിക്രമത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും രണ്ടാഴ്ചക്കിപ്പുറമാണ് സ്കൂള്‍ അധികൃതർ വിഷയത്തില്‍ പരാതി നല്‍കിയതുപോലും. രക്ഷിതാക്കള്‍ സഹകരിച്ചില്ലായെങ്കില് കൂടി സ്കൂള്‍ അധികൃതർക്ക് പരാതി നല്‍കാമായിരുന്നു. എന്നാല്‍ പരാതിപ്പെടാതെ അധ്യാപകന്റെ രാജി എഴുതി വാങ്ങി, അധ്യാപകനെ സസ്പെൻഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ജനുവരി മൂന്നാം തീയതിയാണ് വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം പരാതി നല്‍കിയതെന്നും എഇഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി. എഇഒയുടെ റിപ്പോർട്ട് ഡിഡിഇക്ക് കൈമാറിയിരുന്നു.
പാലക്കാട് മലമ്പുഴയിലെ യു.പി സ്കൂളിലെ സംസ്കൃത അധ്യാപകനായ അനിലാണ് ആറാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ വിദ്യാർഥിയെ മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നു.കഴിഞ്ഞ നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർഥിക്ക് നേരെ അതിക്രമമുണ്ടായതായി സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയതും അധ്യാപകൻ അറസ്റ്റിലായതും. എസ്സി വിഭാഗത്തില്‍പെട്ട കുട്ടിയെ ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് അധ്യാപകൻ പീഡനത്തിനിരയാക്കിയത്. സംഭവത്തിന് പിന്നാലെ കുട്ടി വിവരം തന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പോക്സോ വകുപ്പ് കൂടാതെ പട്ടികജാതി പട്ടിക വർഗ അതിക്രമം തടയല്‍ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സംഭവത്തെത്തുടർന്ന് ഏഴ് വിദ്യാർഥികള്‍ കൂടി അധ്യാപനെതിരെ മൊഴി നല്കി. കൂടുതല്‍ വിദ്യാർഥികള്‍ അധ്യാപകന്റെ അതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പ്രതികരിച്ചു. സ്കൂളിലെ കൂടുതല്‍ വിദ്യാർഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും സിഡബ്ല്യുസിയുടെ കൗണ്‍സിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളില്‍ ഏർപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളിലെ വിദ്യാർഥികള്‍ക്ക് കൗണ്‍സിലിങ് ഏർപ്പെടുത്തിയ സമയത്ത് ആദ്യഘട്ടത്തില്‍ ഏഴ് വിദ്യാർഥികളാണ് അധ്യാപകനെതിരെ മൊഴി നല്‍കിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർഥികളുടെ മൊഴിയെടുത്തു. 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പോലീസിന് കൈമാറുകയും ചെയ്തു. നിലവില്‍ മൊഴി നല്കിയ 6 വിദ്യാർത്ഥികള്‍ക്കും സിഡബ്ല്യുസിയുടെ കാവല്‍പ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ഗൗരവകരമായ പരാതിയായിട്ടും സ്കൂള്‍ അധികൃതർ ഇക്കാര്യം പോലീസിനെയോ ചൈല്‍ഡ് ലൈനെയോ അറിയിക്കാതെ ഇരുന്നത് ഗുരുതര വീഴ്ചയാണെന്നും എം സേതുമാധവൻ വ്യക്തമാക്കി.
സംഭവം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങിനിടെയാണ് കുട്ടികള്‍ വെളിപ്പെടുത്തി. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ് നല്കിയ 5 കുട്ടികളാണ് ദുരനുഭവം നേരിട്ട സംഭവം തുറന്നുപറഞ്ഞത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് അധ്യാപകൻ്റെ ലൈംഗിക പീഡനത്തിനിരയായത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള സിഡബ്ല്യുസിയുടെ കൗണ്‍സിലിങ്ങ് തുടരുകയാണ്.



