സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ,കേരളത്തിൽ 15-24 പ്രായക്കാർക്കിടയിൽ HIV കൂടിവരുന്നു,ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്‌

Spread the love

കേരളത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് .ഈ കഴിഞ്ഞ 2024ൽ സംസ്ഥാനത്ത് 1213 എച്ച്ഐവി കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.പുതിയ കേസുകളിൽ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളും ആണ് എന്നുള്ളത് വലിയ ആശങ്കയ്ക്കാണ് വഴി വയ്ക്കുന്നത്. 15 വയസ്സിനും 24 വയസ്സിനും ഇടയിലുള്ളവരിലാണ് എച്ച്ഐവി കേസുകൾ വർധിച്ചിട്ടുള്ളത്.

video
play-sharp-fill

നിലവിൽ സംസ്ഥാനത്താകെ 23,608 എച്ച്ഐവി ബാധിതരാണുള്ളത്. ഈ വർഷം എച്ച്ഐവി റിപ്പോർട്ട് ചെയ്ത കേസുകളിൽ 16 ശതമാനത്തോളം 24 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്നവരിലാണ് ഇത്തരത്തിൽ എച്ച്ഐവി ബാധ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉള്ളവരുടെ കേരളത്തിലേക്കുള്ള വരവിൽ വർദ്ധനവ് ഉണ്ടായതും എച്ച്ഐവി കേസുകളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ 4477 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 62.6 ശതമാനത്തിനും രോഗം ബാധിച്ചത് ഒന്നിലധികം പങ്കാളികളും ആയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. രോഗബാധിതരിൽ 3393 പുരുഷൻമാരും 1065 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡർ വ്യക്തികളും ഉൾപ്പെടുന്നു. ഈ കാലഘട്ടത്തിലെ എച്ച്ഐവി ബാധിതരിൽ 24.6 ശതമാനത്തിന് സ്വവർഗരതിയിലൂടെ ആണ് അസുഖം പിടിപെട്ടത്. 8.1 ശതമാനത്തിന് ഒരേ സൂചി ഉപയോഗിച്ചുകൊണ്ടുള്ള മയക്കുമരുന്ന് ഉപയോഗത്തിലൂടെയാണ് എച്ച്ഐവി ബാധ ഉണ്ടായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group