നിര്‍ത്തിയിട്ട ഹിറ്റാച്ചിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ചു; മറ്റൊരാള്‍ക്ക് മറിച്ച്‌ വിറ്റു; കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ ‘ജാക്കി അഖില്‍’ പിടിയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ഹിറ്റാച്ചിയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍.

വെള്ളറട നൂലിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഹിറ്റാച്ചിയില്‍ നിന്നാണ് മോഷ്ടാക്കള്‍ ബാറ്ററി ഇളക്കി മാറ്റി കടത്തിയത്. വെള്ളറട കലുങ്ക് നട ശാന്തറ തലയ്ക്കല്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന അഖില്‍ (26) ആണ് പൊലീസിന്‍റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. മോഷ്ടിച്ച ബാറ്ററി മറ്റൊരു വ്യക്തിക്ക് പ്രതി വിറ്റിരുന്നു. പൊലീസ് ബാറ്ററി വിറ്റയാളില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളറട ഭാഗത്ത്‌ നടന്ന സമാനമായ മോഷണങ്ങള്‍ക്ക് പിന്നില്‍ ഇവരാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളില്‍ ഒരാളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെള്ളറട പൊലീസ് ഇന്‍സ്‌പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍, പ്രബുല്ല ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.