കോട്ടയം തിരുനക്കരയിൽ നടന്നു വരുന്ന ഹിന്ദു വിചാര സത്രം 27-ന് സമാപിക്കും.

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദു ധർമ്മ പരിഷത്തിന്റെ പ്രഭാഷണ പരമ്പര ഹിന്ദു വിചാരണ സത്രത്തിന് തുടക്കമായി. 27-ന് സമാപിക്കും. തിരുനക്കര ക്ഷേത്ര മൈതാനത്ത് ശിവശക്തി ഓഡിറ്റോറിയത്തിലാണ് ഹിന്ദു വിചാർ സത്രം നടക്കുന്നത്.

video
play-sharp-fill

23 വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്‌ഞാനാനന്ദതീർത്ഥപാദർ വിചാരണ സത്രം ഉദ്ഘാടനം ചെയ്തു. മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം. രാജ ഗോപാലൻ നായർ അധ്യക്ഷനായിരുന്നു. ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ സംഘടനാ കാര്യദർശി വി.കെ. വിശ്വനാഥർ, ആർഷ വിദ്യാ സമാജ് ഡയറക്ടർ ആചാര്യ കെ.ആർ.മനോജ് , ആത്മജ വർമ്മ തമ്പുരാൻ , വിദ്യാസാഗർ ഗുരു മൂർത്തി , പ്രഫ. ഇന്ദുലേഖ നായർ, കെ.ശശിധരൻ വെദിക്, എന്നിവർ വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തി. കണക്കാരി രവി , എൻ.രാജഗോപാൽ എന്നിവർ സമ്മേളനങ്ങളിൽ അധ്യക്ഷത വഹിച്ചു.

എം.എസ് പത്മനാഭൻ (പ്രസിഡന്റ്). ടി.സി. ഗണേഷ് (സെക്രട്ടറി). എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group