
ഹിന്ദു ഐക്യവേദി പരിസ്ഥിതി ദിനാചരണം നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: ജൂൺ-5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹിന്ദു ഐക്യവേദിയുടെ പരിസ്ഥിതി വിഭാഗമായ പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തിൽ ജില്ലയിൽ ആയിരം ഫലവൃക്ഷതൈകൾ നട്ടു.
ജില്ലാതല ഉദ്ഘാടനം പ്രകൃതി സംരക്ഷണ വേദി ജില്ലാ ചെയർമാൻ വി.മുരളീധരൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിക്കു വൃക്ഷതൈ നൽകി നിർവ്വഹിച്ചു. പ്രകൃതിയെ നശിപ്പിക്കുന്നത് ആപൽക്കരമാണെന്നും, അതിൽ നിന്നും സമൂഹം പിന്മാറണമെന്നും മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുകയാണെന്നും, വികസനത്തിന്റെ പേരുപറഞ്ഞ് ഭൂമിയെ നശിപ്പിച്ചും നീരൊഴുക്കും നീരുറവകളും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി, സംഘടനാ സെക്രട്ടറി പി.എസ്.സജു, ബിജു കൊല്ലപ്പള്ളി, സി.കെ.വാസുദേവൻ നായർ എന്നിവർ പങ്കെടുത്തു. പ്രമുഖ ക്ഷേത്ര പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൃക്ഷതൈകൾ നട്ടു.
കാഞ്ഞിരപ്പള്ളിയിൽ സംസ്ഥാന ജന.സെക്രട്ടറി ഇ.എസ്.ബിജു, താലൂക്ക് പ്രസിഡന്റ് അനിൽ മാനമ്പിള്ളി, സെക്രട്ടറി പി.എസ്.ശ്രീകുമാർ, മീനച്ചിൽ താലൂക്കിൽ പ്രസിഡൻറ് അഡ്വ.രാജേഷ് പല്ലാട്ട്, ആർ.ജയചന്ദ്രൻ, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ,
വൈക്കത്ത് താലൂക്ക് പ്രസിഡൻറ് എസ്.അപ്പു, സെക്രട്ടറി വിക്രമൻ നായർ, കോട്ടയത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ്, താലൂക്ക് പ്രസിഡൻറ് ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, ചങ്ങനാശേരിയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി.ആർ.ശിവരാജൻ, താലൂക്ക് പ്രസിഡന്റ് കൃഷ്ണൻകുട്ടി പണിക്കർ, മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ എന്നിവർ നേതൃത്വം നൽകി.