video
play-sharp-fill
ഹിന്ദു ഐക്യവേദി താലൂക്ക് സമ്മേളനം നടത്തി

ഹിന്ദു ഐക്യവേദി താലൂക്ക് സമ്മേളനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: ഹിന്ദു ഐക്യവേദി കോട്ടയം താലൂക്ക് സമ്മേളനം തിരുനക്കര സ്വാമിയാർ മoത്തിൽ താലൂക്ക് പ്രസിഡന്റ് കെ.പി. ജയമോന്റെ അദ്ധ്യക്ഷതയിൽ ശബരി ധർമ്മസഭ കൺവീനർ ശങ്കർ സ്വാമി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.എസ്.പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ആശാ അജികുമാർ, ഗീതാ രവി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: പ്രസിഡൻറ്- ശങ്കർ സ്വാമി, വൈസ്.പ്രസിഡൻറ്-സി. കൃഷ്ണകുമാർ, സി.വി. വിശ്വൻ, ബിന്ദു ശശികുമാർ, ജനറൽ സെക്രട്ടറിമാർ-കെ.പി.ജയമോൻ, സുമേഷ് കിളിരൂർ, സെക്രട്ടറി – മഹേഷ് മോഹൻ, ഹരീഷ് കുമാർ, ഭൃഗു കമലപ്പൻ, ട്രഷറർ-പി. കെ ഉണ്ണിക്കൃഷ്ണൻ എന്നിവരെ തെരഞ്ഞെടുത്തു.