video
play-sharp-fill

59–ാമത് ജ്‍‍ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

59–ാമത് ജ്‍‍ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരൻ വിനോദ് കുമാർ ശുക്ലയ്ക്ക്

Spread the love

ന്യൂഡൽഹി : ഛത്തീസ്ഗഡിൽ നിന്നുള്ള ഹിന്ദി കവിയും കഥാകാരനുമായ വിനോദ് കുമാർ ശുക്ല(88)യ്ക്ക് 59–ാമത് ജ്‍‍ഞാനപീഠ പുരസ്‌കാരം.

ഛത്തീസ്ഗിൽ നിന്ന് ജ്‍‍ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരനാണ് വിനോദ് കുമാർ ശുക്ല. ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനും. 50 വർഷത്തിലേറെയായി ഹിന്ദി സാഹിത്യ ലോകത്ത് നിറസാന്നിധ്യമായ വിനോദ് കുമാർ ശുക്ലയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് 1971ൽ ആണ്.

‘‘തീർച്ചയായും ഈ വലിയ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്തം ഉള്ളവനാക്കി മാറ്റുന്നു.’’ – പുരസ്കാര അറിയിപ്പിന് പിന്നാലെ വിനോദ് കുമാർ ശുക്ല പ്രതികരിച്ചു. 1999ൽ ഇദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group