play-sharp-fill
ഹിമാലയത്തിലെ നാല് കൊടുമുടികൾക്ക് വാജ്പേയിയുടെ പേര് നൽകി

ഹിമാലയത്തിലെ നാല് കൊടുമുടികൾക്ക് വാജ്പേയിയുടെ പേര് നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള നാല് കൊടുമുടികൾക്ക് അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേര് നൽകി. ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടികൾക്കാണ് അടൽ 1, 2, 3, 4 എന്ന് പേരിട്ടത്. ഇവയ്ക്ക് യഥാക്രമം 6,557, 6,566, 6,160, 6,100 മീറ്റർ ഉയരമുണ്ട്.

നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിൻസിപ്പൽ കേളോണൽ അമിത് ബിഷ്ടയുടെ നേതൃത്വത്തിൽ എത്തിയ ഹിമാലയൻ പർവതാരോഹണ സംഘമാണ് കൊടുമുടികൾക്ക് പേര് നിർദ്ദേശിച്ചത്. ശനിയാഴ്ച പർവതാരോഹക സംഘം ഓരോ കൊടുമുടികളിലും ദേശീയപതാക ഉയർത്തുകയും ചെയ്തു. റക്തൻ താഴ്‌വരയിലെ സുദർശൻ, സയ്ഫി കൊടുമുടിക്ക് സമീപത്തായാണ് അടൽ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ 4 ന് ഡെറാഡൂണിൽവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് സാഹസികയാത്ര ഫ്‌ളാഗ് ചെയ്തത്. എൻഐഎമ്മും ടൂറിസം വകുപ്പും സംയുക്തമായാണ് സാഹസികയാത്ര സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group