video
play-sharp-fill

ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, അതിൽ സിനിമാക്കാരും ഉണ്ട് ;അതെല്ലാം എന്റെ  തീരുമാനങ്ങൾ തന്നെ : തുറന്ന് പറച്ചിലുകളുമായി ചലചിത്ര താരം ഹിമാ ശങ്കർ

ഞാൻ പ്രണയിച്ചിട്ടുണ്ട്, കാമിച്ചിട്ടുണ്ട്, അതിൽ സിനിമാക്കാരും ഉണ്ട് ;അതെല്ലാം എന്റെ തീരുമാനങ്ങൾ തന്നെ : തുറന്ന് പറച്ചിലുകളുമായി ചലചിത്ര താരം ഹിമാ ശങ്കർ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രം ചെയ്തുവെങ്കിലും വളരെ പെട്ടെന്ന് തന്നം മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ. ഇപ്പോഴിതാ സിനിമയിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകളുമണ്.

തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹിമ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ിനിമയിലെ അഡ്ജസ്റ്റുമെന്റുകളെ കുറിച്ച് തുറന്നു പറഞ്ഞപ്പോൾ മാധ്യമങ്ങളല്ലാതെ ഡബ്ല്യു.സി.സിക്കാർ പോലും തന്നെ പിന്തുണച്ചിട്ടില്ലെന്ന് ഹിമ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിമയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

നാക്കു കൊണ്ട് വ്യഭിചരിക്കുന്നവരോട് പറയാനുള്ളത് ….. ഞാന്‍ പൊതുവേ ഒരു ഒറ്റയാളാണ് , ഒരാളേയും കൂസാതെ നടന്ന ഒരാള്‍ , ഇതു വരെ ഉള്ള ഒരച്ചിലിട്ടും എന്നെ വാര്‍ക്കാന്‍ കഴിയില്ല … അത് കൊണ്ട് തന്നെ പൊതു സമൂഹം ഞാന്‍ ചെയ്ത വര്‍ക്കുകളുടെ ബേസില്‍ എന്നെ അളന്നപ്പോഴും എനിക്ക് വലിയ വിഷമം ഒന്നും തോന്നിയിട്ടില്ല …. അവരുടെ മനസ് അത്രേ ഉള്ളൂ എന്ന് കരുതി …. എന്ന് വച്ച്‌ നേരെ വന്നതിനോട് നല്ല പണിയും കൊടുത്തിട്ടുണ്ട് … മനസിലാക്കിപ്പിക്കാന്‍ സമയം നമ്മള്‍ കൊടുക്കുന്നത് മണ്ടത്തരമാണ് , വളരെ strain ഉം ആണ്.

മനസിലാക്കാന്‍ മാക്സിമം എടുക്കുന്ന strain ഇത്തരം fb post ആണ് … പൊതുവേ , നേരിട്ട് പരിച്ചയപ്പെടുന്നവര്‍ക്ക് എന്നെ കുറിച്ച്‌ ഉള്ള ഒപ്പീനിയന്‍ മാറാറും ഉണ്ട് …. അത് എന്റെ കണ്‍സേണും അല്ല … അഭിപ്രായം തുറന്ന് പറയുന്നവളായതിനാല്‍ മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ട് , അനാവശ്യം പറഞ്ഞിട്ടുണ്ട് … ഇത്തരക്കാരി പെണ്ണുങ്ങള്‍ എന്തിനും തയ്യാര്‍ എന്നുള്ള ബോധ്യം ഉള്ള പോലെയാണ് ഇവിടുത്തെ പുരോഗമനം ഉള്ളവരും ഇല്ലാത്തവരും ആയ ആണും , പെണ്ണും വിശ്വസിക്കുന്നത്.

പെണ്ണുങ്ങള്‍ ആണെങ്കില്‍ അവരുടെ ആണുങ്ങളെ വലവീശിപ്പിടിക്കാന്‍ നടക്കുന്നവള്‍ എന്ന മട്ടില്‍ പെരുമാറിയിട്ടുണ്ട് … ഞാന്‍ പ്രണയിച്ചിട്ടുണ്ട് , കാമിച്ചിട്ടുണ്ട്, സ്നേഹത്തിനു വേണ്ടി പിറകെ നടന്നിട്ടുണ്ട് , കരഞ്ഞിട്ടുണ്ട് , ചതിക്കപ്പെട്ടിട്ടുണ്ട് , പ്രതികാരം വീട്ടിയിട്ടുണ്ട്.അതില്‍ നിന്നൊക്കെ കരകയറിയിട്ടുമുണ്ട് ….

പക്ഷേ, അതെല്ലാം എന്റെ തീരുമാനങ്ങള്‍ തന്നെ, അതില്‍ സിനിമാക്കാരും ഉണ്ട് …. അതില്‍ ഒന്നിലും പ്രണയമല്ലാതെ ഒരു ഡിമാന്റും ഉണ്ടായിട്ടുമില്ല … പ്രണയിതാവായിരുന്നവര്‍ ഇപ്പോള്‍ വലിയ ഡയറക്ടര്‍ ഒക്കെയാണ് ഇന്നുവരെ എന്റെ ആവശ്യവുമായി അവരെ സമീപിച്ചിട്ടില്ല ഒരിക്കലും …. എന്നേ പോലൊരു പെണ്ണ് അങ്ങനെയൊരു തീരുമാനം എടുത്താന്‍ നേടാവുന്ന പലതും ഉണ്ട് എന്ന് നന്നായിട്ട് അറിയാവുന്നവള്‍ ആണ് ഞാന്‍.

ജീവിതത്തില്‍ വേറെ ഒരുപാട് areas ഇഷ്ടമുള്ള ഒരാളാണ് ഞാന്‍ … നടിയാകണം എന്നല്ല ഡിറക്ടര്‍ ആകണം എന്നാണ് ആഗ്രഹിച്ചത്. അതാണ് പ്ലാന്‍ ചെയ്യാതെ അഭിനയ ലോകത്തേക്ക് വന്നതും , അടയാളപ്പെടുത്താത്ത പല സിനിമകളും ചെയ്യേണ്ടി വന്നതും …

തനിച്ച്‌ Survive ചെയ്യാന്‍ ശ്രമിക്കുന്നവളുടെ പോക്കറ്റ് മണി ആയിരുന്നു വര്‍ക്കുകള്‍ എല്ലാം … എന്റെ അടുത്തേക്ക് വന്നതാണ് കൂടുതലും ചെയ്തത് … ഒരു സ്പിരിച്വല്‍ ബിയിംഗ് ആണ് ഞാന്‍ കൂടുതലും… എന്നു വച്ച്‌ സന്യാസി അല്ല … വേറൊരു തലം ജീവിതത്തില്‍ സംഭവിക്കുന്നതിനെല്ലാം കാണാന്‍ ശ്രമിക്കാറും ഉണ്ട് … പിന്നെ നമ്മള്‍ ചെയ്യുന്ന നമ്മുടെ കയ്യില്‍ നില്‍ക്കുന്ന വര്‍ക്സ് ചെയ്യുക … സമയമാകുമ്ബോള്‍ നമ്മുടെ വഴിയും തെളിയും എന്ന് വിശ്വസിക്കുന്നു..

.. ഇതുവരെയും ഞാന്‍ ” എന്നെ ” നഷ്ടപ്പെടാതെ കാത്തിട്ടുണ്ട് …. ജീവിതാവസാനം വരെയും രാത്രി സുഖമായി ഉറങ്ങണം എന്നാണ് ആഗ്രഹം … എല്ലാം വെട്ടിപ്പിടിച്ചിട്ടും, രാത്രി ഉറക്കം കിട്ടാത്ത എത്രയോ ‘വലിയവര്‍ ” ഉണ്ട് … ആത്മഹത്യ മാത്രം അഭയം ആയവര്‍… അങ്ങനെ ഒരു ചോയ്സ് ജീവിതത്തില്‍ ഞാന്‍ കോടികള്‍ തരാമെന്ന് പറഞ്ഞാലും എടുക്കില്ല ….

ഇത്രയും , പറഞ്ഞത് എന്തിനാണ് എന്ന് വച്ചാല്‍ , ഈ സര്‍വ്വോപരി പാലാക്കാരന്റെ പ്രസ്സ് കോണ്‍ഫറന്‍സിന്റെ സമയത്ത് വിവാദമായ സിനിമയിലെ പാക്കേജിങ്ങ് ,അഥവാ ബെഡ് വിത്ത് ആക്ടിംഗ് , കമന്റ് പോലെ പലരും ഇന്ന് തുറന്ന് പറയുന്നുണ്ട്…. അന്ന്, ഞാനത് പറഞ്ഞപ്പോള്‍ കുറച്ച്‌ മാധ്യമങ്ങള്‍ തന്ന സപ്പോര്‍ട്ട് അല്ലാതെ, WCC യിലെ ആഡ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല.

കാരണം എന്തെന്ന് മനസിലായിട്ടും ഇല്ല… വലിയൊരു കോലാഹലം ഉദ്ധേശിച്ച്‌ പറഞ്ഞ കമന്റും അല്ല … പറഞ്ഞത് വൈറല്‍ ആയിപ്പോയതും ആണ് … വിവാദങ്ങള്‍ നമുക്ക് പുത്തരി അല്ലാത്തതോണ്ട് പോട്ട് പുല്ല് എന്നും പറഞ്ഞിരുന്നു …

പല വര്‍ക്കുകള്‍ക്കും എന്നെ വിളിക്കാതായതിന് പിറകില്‍ എത്ര കഴിവുണ്ടായിട്ടും കാര്യമില്ല, അഭിപ്രായം പറയുന്നവള്‍ക്ക് നേരെയുള്ള സിനിമാ ഇന്‍സ്ട്രിയിലെ ചൊരുക്കും ആണ് , എന്ന് പല വഴികള്‍ വഴി അറിഞ്ഞിട്ടും ഉണ്ട് … പരാതിയില്ല …. പക്ഷേ, അബദ്ധത്തില്‍ ഒക്കെ പ്രതികരിക്കേണ്ടി വന്ന സാധാരണക്കാരി കുട്ടി ആയിരുന്നെങ്കില്‍ ഈ ഇന്‍ഡസ്ട്രിയുടെ മനോഭാവം അതിന്റെ ആത്മഹത്യയിലേക്ക് നയിക്കുമായിരുന്നില്ലേ …. നമ്മുടെ തൊലി വിവാദ പ്രൂഫ് ആയത് കൊണ്ട് ഇപ്പോഴും സമാധാനത്തില്‍ ഇരിക്കുന്നു.

സുശാന്തിന്റെ ആത്മഹത്യയുടെ പല വേര്‍ഷന്‍സ് ചര്‍ച്ചയാവുന്നത് കൊണ്ട് ഒന്ന് ചിന്തിക്കാന്‍ പറഞ്ഞതാണ് … പ്രക്ഷകരോടും , സിനിമാക്കാരോടും , നിങ്ങളുണ്ടാക്കി വച്ച പല അച്ചുകളിലും പെടാത്ത, ശരീരത്തിന്റെ തടവറയില്‍ പെടാത്ത, പലതരം പെണ്ണുങ്ങള്‍ ഉണ്ട് …

ഈ യുഗത്തിലും , ഇച്ചിര തുണിയില്ലാത്ത ഉടുപ്പ് ഇട്ടാല്‍ , ഗ്ലാമറസ് അഭിനയിച്ചാല്‍ അവള്‍ വെടിയാണ് എന്ന ബോധം ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ , നിങ്ങള്‍ ബോധനിലവാരത്തില്‍ ഒരു മൃഗം മാത്രം ആണ് എന്ന് അറിയുക. ഇത് പുരുഷന്‍മാര്‍ക്കു വേണ്ടി മാത്രമാണ് പറഞ്ഞത് എന്നും, പുരുഷന്‍മാരെ അടച്ചധിക്ഷേപിക്കുകയും ചെയ്യുകയാണ് എന്ന് വിചാരിക്കരുത് പ്ലീസ്.

കുശുമ്ബും, കുന്നായ്മയും നിറഞ്ഞ, മറ്റൊരു പെണ്ണിനെ അംഗീകരിക്കാന്‍ കഴിയാത്ത പുഴുത്ത സ്ത്രീ മനസുകളോടും കൂടിയാണ് പറഞ്ഞത് … പലതരം , പെണ്ണുങ്ങള്‍ ഉണ്ട് … നിങ്ങള്‍ക്കു ചിന്തിക്കാവുന്നതിനും അപ്പുറത്ത് … ഇനി എന്റെ കരിയര്‍ , അത് ശരിക്കും തുടങ്ങാന്‍ പോകുന്നതേ ഉള്ളൂ …. അത് , സിനിമ ആകണോ, നാടകം ആകണോ എന്നൊന്നും നിങ്ങളുടെ കണ്‍സേണ്‍ അല്ല …അത് എന്റെ മാത്രം ജീവിതം ….

ഈ താഴെയുള്ള കമന്റിലെ ബിനീഷ് ബാലന്‍ മാരുടെ നിലവാരമുള്ളവരോടാണ് പറഞ്ഞത് … ഇനി കിട്ടിയവരുണ്ടെങ്കില്‍ പറയണേ , കിട്ടാത്ത ചൊരുക്ക്, കിട്ടി എന്ന് പറഞ്ഞ് നടക്കുന്നവരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാ …. ഇത്രേം എഴുതേണ്ടി വന്നതില്‍ ലജ്ജിക്കുന്നു …. അവന്റെ പലര്‍ക്കും വിളിക്കാന്‍ തോന്നി .. വിളിച്ചു. Control ചെയ്ത് Block ചെയ്തു … Comment delete ചെയ്തു. ഒരു കേസ് ഫയല്‍ ചെയ്താല്‍ അവന്‍ പ്രൂഫ് എത്തിക്കേണ്ടിവരും…

 

Tags :