play-sharp-fill
ഹിമ ദാസ് ഇനി വെറും അത്‌ലറ്റല്ല.! സിനിമയെ വെല്ലും ജീവിതകഥയുമായി ഹിമാദാസ് ഇനി പൊലീസ്; അസം പൊലീസിൽ ഹിമയ്ക്ക് ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനം

ഹിമ ദാസ് ഇനി വെറും അത്‌ലറ്റല്ല.! സിനിമയെ വെല്ലും ജീവിതകഥയുമായി ഹിമാദാസ് ഇനി പൊലീസ്; അസം പൊലീസിൽ ഹിമയ്ക്ക് ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥാനം

തേർഡ് ഐ ബ്യൂറോ

അസം: ഇന്ത്യയുടെ അഭിമാനമായ ഹിമദാസിന് ഇനി പൊലീസിന്റെ കാക്കിയുടെ സംരക്ഷണം. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹിമാ ദാസിനെയാണ് ഇപ്പോൾ പൊലീസ് സേനയുടെ ഭാഗമായി നിയമിച്ച് ഉത്തരവായത്.

ഹിമയെ അസം പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിച്ചാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇത് തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഹിമ പറഞ്ഞു. ഗുവാഹത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസാകുകയെന്നത് തന്റെ കുട്ടിക്കാലത്തേയുള്ള സ്വപ്നമാണെന്നും, അതിനാൽത്തന്നെ ഈ നിമിഷം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ഹിമ ദാസ് പറഞ്ഞു. ‘ എന്റെ സ്‌കൂൾ കാലം മുതൽ പൊലീസ് ഓഫീസർ ആകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്റെ അമ്മയും അത് ആഗ്രഹിച്ചു.’-ഹിമ ദാസ് പറഞ്ഞു.

സംസ്ഥാനത്തിന്റെ പുരോഗതിക്കായി താൻ പ്രവർത്തിക്കുമെന്നും, അതോടൊപ്പം തന്റെ കായിക ജീവിതം തുടരുമെന്നും അവർ വ്യക്തമാക്കി. ‘സ്പോർട്സ് മൂലമാണ് എനിക്ക് എല്ലാം ലഭിച്ചത്. സംസ്ഥാനത്തെ കായികരംഗത്തെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കുകയും, അസം പൊലീസിനായി ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഹിമ ദാസ് പറഞ്ഞു