play-sharp-fill
കുമരകത്ത് 3 മാസം മുൻപ് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കണ്ണടച്ചു: ഇരുട്ടു തപ്പി നാട്ടുകാർ

കുമരകത്ത് 3 മാസം മുൻപ് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കണ്ണടച്ചു: ഇരുട്ടു തപ്പി നാട്ടുകാർ

 

കുമരകം : പന്ത്രണ്ടാം വാർഡിൽ മാർക്കറ്റിന് പുറക് വശം ഈഴക്കാവ് ഭാഗത്തെ മിനിമാസ്റ്റ് ലൈറ്റ് തെളിയുന്നില്ലെന്ന് പരാതി.

ഈഴക്കാവ് യക്ഷി അമ്പലത്തിനു മുൻ വശത്തു സ്ഥാപിച്ചിരിക്കുന്ന മിനിമാസ്റ്റ് ലൈറ്റാണ് മാസങ്ങളായി മിഴിയണച്ചിരിക്കുന്നത്. ഗുരുമന്ദിരം ഭാഗത്ത്‌ നിന്നും മാർക്കറ്റ് ഭാഗത്തേക്ക്‌ പോകുന്നവർക്ക് എളുപ്പവഴി ആയാണ് ഈ റോഡ് ഉപയോഗിച്ച് വരുന്നത്.

അതിനാൽ തന്നെ രാത്രി കാലങ്ങളിൽ ഇവിടെ സ്ഥാപിച്ചിരുന്ന മിനിമാസ്റ്റ് ലൈറ്റ് കാൽ നാട യാത്രക്കാർക്ക് ഉൾപ്പടെ ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ മാസങ്ങളായി ഈ ലൈറ്റ് തെളിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. കോണത്താറ്റ് പാലം പണിയുടെ പശ്ചാത്തലത്തിൽ നിരവധി വാഹനങ്ങളാണ് ദിവസേന ഈ വഴി കടന്നു പോകുന്നത്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ധ്യ കഴിഞ്ഞാൽ ഇത്തരം യാത്രക്കാർക്കും ലൈറ്റിന്റെ അപര്യാപ്തത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ലൈറ്റ് തെളിയാത്തതിനാൽ രാത്രി ആയാൽ ഈഴക്കാവ് യക്ഷി അമ്പലം മുതൽ മാർക്കറ്റ് വരെയുള്ള ഭാഗത്ത്‌ കൂരിരുട്ടാണെന്നു നാട്ടുകാർ പറയുന്നു.

നിലവിലെ ലൈറ്റ് സ്ഥാപിച്ചിട്ട് കേവലം 3 വർഷം പോലും തികഞ്ഞിട്ടില്ല. എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിച്ചു ലൈറ്റ് പ്രവർത്തന സജ്ജമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.