video
play-sharp-fill

ദർശനത്തിന് ഏറ്റവും ഉയർന്ന ബുക്കിങ്; വ്യാഴാഴ്ച മാത്രം ശബരിലയിൽ എത്തിയത് 3.84 ഭക്തർ.മണ്ഡലകാലം സജീവമാകുമ്പോൾ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്നു.

ദർശനത്തിന് ഏറ്റവും ഉയർന്ന ബുക്കിങ്; വ്യാഴാഴ്ച മാത്രം ശബരിലയിൽ എത്തിയത് 3.84 ഭക്തർ.മണ്ഡലകാലം സജീവമാകുമ്പോൾ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമാകുന്നു.

Spread the love

ശബരിമലയിൽ ഇന്ന് കൂടുതൽ ആളുകൾ എത്തുമെന്ന് സൂചന. അയ്യപ്പദർശനത്തിന് ഏർപ്പെടുത്തിയ ബുക്കിങ്ങിൽ ഏറ്റവുമധികം പേർ രജിസ്റ്റർ ചെയ്ത ദിവസമാണ് ഇന്ന്. 85,000 പേരാണ് ദർശനത്തിനായി ഇന്ന് ബുക്ക് ചെയ്തിരിക്കുന്നത്. ബുക്ക് ചെയ്ത സമയത്ത് തന്നെ ഭക്തർ എത്തുന്നത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയും ഉയർന്ന തോതിലുള്ള ബുക്കിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 73,000 പേരാണ് ദർശനത്തിനായി തിങ്കളാഴ്ച മാത്രം ബുക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ഓൺലൈൻ ബുക്കിങ് മുഖേനെ ആയിരങ്ങളാണ് ദർശനം നടത്തിയത്. വെള്ളിയാഴ്ച 65,000 പേർ എത്തി. കൂടുതൽ ഭക്തർ എത്തുന്നുണ്ടെങ്കിലും ശബരിമലയിൽ അമിതമായ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. വ്യാഴാഴ്ച മാത്രം 3. 84 ഭക്തർ എത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ശബരിലയിൽ ഇത്തവണ കൂടുതൽ ഭക്തർ എത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ്‌ മുഖേനെ എത്തുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. പല ദിവസങ്ങളിലും നടപ്പന്തൽ നിറഞ്ഞാണ് തിരക്ക്. രാത്രി സമയങ്ങളിൽ താഴെതിരുമുറ്റം അയ്യപ്പഭക്തന്മാരെ കൊണ്ട് നിറയുന്ന കാഴ്ചയും സാധാരണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :