
സ്വന്തം ലേഖിക
കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി.
ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാതെ മാറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് വ്യക്തമാക്കി. ഹര്‍ജി ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ഹര്‍ജി മറ്റൊരു ബഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റി വച്ചത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവശങ്കര്‍. കേസില്‍ ഉള്‍പ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഹര്‍ജിയില്‍ ശിവശങ്കര്‍ ഉന്നയിക്കുന്നത്.
കേസിലെ മറ്റ് പ്രതികളെ ഒന്നും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. ചികിത്സാ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.