നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കാണണം; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം; ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുന്നതിനെതിരെ കേരള ഹൈക്കോടതിയുടെ കടുത്ത വിമര്‍ശനം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി: ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് കേരള ഹൈക്കോടതി.

നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോക്കുകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്ത കേസുകളുടെ സ്ഥിതി എന്താണെന്ന് കോടതി ചോദിച്ചു. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ഇതിനെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. നോക്കുകൂലി ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായി സര്‍ക്കാര്‍ വിശദീകരിച്ചു.