
ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉള്‍പ്പെടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ.
എം.ബി സ്നേഹലതയ്ക്ക് പുറമെ ജോണ്‍സണ്‍ ജോണ്‍ (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, കല്‍പ്പറ്റ), ജി. ഗിരീഷ് (പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, തൃശൂര്‍), സി. പ്രതീപ്കുമാര്‍ (അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ്, എറണാകുളം), പി. കൃഷ്ണകുമാര്‍ (രജിസ്ട്രാര്‍ ജനറല്‍, ഹൈക്കോടതി) എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി കൊളീജിയത്തിന്‍റേതാണ് ശുപാര്‍ശ.