video
play-sharp-fill

“ഇത് തമിഴ്നാട് അല്ല….! കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണം;  കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു; ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി അറസ്റ്റിൽ

“ഇത് തമിഴ്നാട് അല്ല….! കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിന് നേരെ ആക്രമണം; കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞു; ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേരെ ആക്രമണം.

ഇന്നലെ രാത്രിയില്‍ കൊച്ചി ഗോശ്രീ പാലത്തില്‍ വച്ചാണ് ആക്രമണമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോയാണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്ക് നേരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ വരുമ്പോള്‍ ആണ് കാര്‍ തടഞ്ഞു നിര്‍ത്തിയത്.

ഇത് തമിഴ്നാട് അല്ല എന്ന് പറഞ്ഞായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസിനെ അസഭ്യം പറഞ്ഞതായും അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ടിജോ ഒരു കണ്ടെയ്ന‍ര്‍ ലോറി ഡ്രൈവറാണ്. മദ്യപാനിയായ ഇയാള്‍ ചീഫ് ജസ്റ്റിസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ടിജോയെ ചോദ്യം ചെയ്ത് വരികയാണ്.