സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച.
വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ടും വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയുടെ സാധ്യത മുന്നിൽകണ്ട് പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകൾ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിൽ ശക്തമായ കാറ്റിലും മഴയിലും മൂന്ന് വീടുകൾ മരം വീണ് തകർന്നു. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
കാസർകോട് ജില്ലയിലെ ചെറുവത്തൂർ, ബന്തടുക്ക തൃക്കരിപ്പൂർ, ചീമേനി, രാജപുരം എന്നവിടങ്ങളിലും ശക്തമായ കാറ്റിലും മഴയിലും നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തിരുന്നു.