video
play-sharp-fill
ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും എക്സൈസ് പിടിയിൽ

ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും എക്സൈസ് പിടിയിൽ

മലപ്പുറം: പെരിന്തല്‍മണ്ണ എക്‌സൈസ് സംഘം മങ്കടയില്‍ നടത്തിയ പരിശോധനയില്‍ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരായ യുവാവും യുവതിയും പിടിയിലായി.

പശ്ചിമ ബംഗാള്‍ സ്വദേശി സൈനുല്‍ ഷെയ്ഖ് (35), ഒഡിഷ സ്വദേശി ഐറിൻ നെസ്സ് (41)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 10 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.

യുവാക്കള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാർഥികള്‍ക്കുമിടയില്‍ മങ്കട കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ദിവസങ്ങളായി ഇരുവരും എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. പെരിന്തല്‍മണ്ണ എക്‌സൈസ് ഇൻസ്‌പെക്ടർ എം യൂനുസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ ഇൻസ്‌പെക്ടർ ടി ഷിജു മോൻ, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ രാമൻ കുട്ടി, പ്രിവന്റീവ് ഓഫിസർ അബ്ദുല്‍ റഫീഖ്, സിവില്‍ എക്‌സൈസ് ഓഫിസർമാരായ സി തേജസ്, അച്യുതൻ, ഷഹദ് ശരീഫ്, വനിതാ സിവില്‍ ഓഫിസർമാരായ കെ സിന്ധു, ലിൻസി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. തൊഴിലിനെത്തി ലഹരി വില്‍പന തൊഴിലാക്കിയ ആളുകളെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group