രഞ്ജിനിയ്ക്ക് തിരിച്ചടി! ഹേമ കമ്മിറ്റി റിപ്പോർട്ട് ഉടൻ പുറത്തേക്ക് ; റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി

Spread the love

കൊച്ചി : മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. പരാതിക്കാരിക്ക് റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ഇന്നു തന്നെ സിംഗിൾ ബെഞ്ചിൽ ഹർജി നൽകാനും ആക്ടിങ് ചീഫ് ജസ്‌റ്റിസ്‌ എ.മുഹമ്മദ് മുഷ്താഖ്, എസ്.മനു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ാണ് രഞ്ജിനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ ഇത് അപ്പീലായല്ല, കേസിൽ കക്ഷിയാണെങ്കിൽ റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെയാണ് സമീപിക്കേണ്ടത് എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപ് സിംഗിൾ ബെഞ്ചിൽ ഹർജി നൽകാമെങ്കിൽ ഇന്നു തന്നെ കേസ് പരിഗണിക്കുന്ന കാര്യം ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ് നിർമാതാവ് സജിമോൻ പറയിൽ നൽകിയ അപ്പീലും കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു.