
ജ്യൂസ് കുടിച്ചതിന് ശേഷം ഗ്ലാസില്‍ ബാക്കി വന്ന ഐസ് കഴിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ നമുക്ക്സ് കുടിച്ചതിന് ശേഷം ഗ്ലാസില്‍ ബാക്കി വന്ന ഐസ് കഴിക്കുന്ന ഒരുപാട് സുഹൃത്തുക്കളെ നമുക്ക് അറിയാം. കുറച്ച് പേർ ഫ്രീസറില്‍ നിന്ന് വെറുതെ ഐസ് കഴിക്കാറുമുണ്ട്. അറിയാം. കുറച്ച് പേർ ഫ്രീസറില്‍ നിന്ന് വെറുതെ ഐസ് കഴിക്കാറുമുണ്ട്.ഇങ്ങനെ ഐസ് കഴിക്കുന്നത് പല രോഗാവസ്ഥകള്‍ കൊണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്. പഗോഫാഗിയ എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. പലപ്പോഴും ശരീരത്തിലെ രക്തക്കുറവ് മൂലമോ അയേണ്‍ കുറവ് കൊണ്ടോ ഈ അവസ്ഥ ഉണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്.
ഐസ് കഴിക്കാൻ തോന്നുന്നത് ശരീരത്തിലെ അയേണിന്റെ കുറവ് മൂലമുള്ള അനീമിയ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്. ഐസ് ചവയ്ക്കുന്നത് ചില ഇമോഷണല്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ആരോഗ്യ വിദഗ്ധർ പറയുന്നത്. കുട്ടികളില്‍ ഇത് ഒബ്സസീവ്-കംപള്‍ഷൻ ഡിസോർഡറാകാം. കുട്ടികളുടെ വളർച്ചയെ ഇത് ബാധിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഐസ് കഴിക്കുന്നത് പല്ലിന്റെ സംവേദനക്ഷമതയെ താരകാറിലാക്കും. ഇത് താടിയെല്ലിന്റെ പേശികള്‍ക്ക് വേദനയും പല്ലുകള്‍ പൊട്ടലും ഉണ്ടാക്കിയേക്കാം.ഐസ് കഴിക്കുന്നത് നിങ്ങളുടെ മോണ തകരാറിലാകും. ഐസ് ചവയ്ക്കുന്നത് പല്ലിന്റെ ഇനാമലില്‍ വിള്ളല്‍ വീഴ്ത്താനും കാരണമാകും. ച്യൂയിംങ് ഗം പോലെയുള്ളവ കഴിച്ച് ഈ ആസക്തിയെ മറി കടക്കാം. നിങ്ങള്‍ക്കോ നിങ്ങള്‍ക്കറിയാവുന്ന ആർക്കെങ്കിലുമോ ഐസ് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ ഉടനടി വൈദ്യസഹായം തേടുക.






