play-sharp-fill
ഹെല്‍മെറ്റില്ലാതെ എഐ ക്യാമറയ്‌ക്ക് മുന്നില്‍പ്പെട്ടത് 155 തവണ, എംവിഡി ചുമത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ പിഴ; പൊട്ടിക്കരഞ്ഞ് യുവാവ്.

ഹെല്‍മെറ്റില്ലാതെ എഐ ക്യാമറയ്‌ക്ക് മുന്നില്‍പ്പെട്ടത് 155 തവണ, എംവിഡി ചുമത്തിയത് സംസ്ഥാനത്തെ ഏറ്റവും വലിയ പിഴ; പൊട്ടിക്കരഞ്ഞ് യുവാവ്.

സ്വന്തം ലേഖിക

കണ്ണൂർ : പഴയങ്ങാടി മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ഹെല്‍മെറ്റില്ലാതെ എ.ഐ ക്യാമറയില്‍ കുടുങ്ങിയത് 155 തവണ.  86,500 രൂപ പിഴയടക്കാനുളള രസീതുമായി കഴിഞ്ഞ ദിവസം എം.വി.ഡി വീട്ടില്‍ വന്നപ്പോഴാണ് യുവാവ് ഞെട്ടിയത്. സംസ്ഥാനത്തുതന്നെ ക്യാമറ വഴിയുള്ള ഏറ്റവും വലിയ പിഴയാണിത്.

 

 

 

 

 

 

ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് പുറമെ എ.ഐ. ക്യാമറയ്ക്ക് മുൻപില്‍ നിന്നും ഹായ് കാണിക്കലടക്കം പലതരം ഗോഷ്ഠി കാണിച്ച്‌ അശ്രദ്ധമായി ഡ്രൈവിംഗ് നടത്തിയതിനും ഈയാള്‍ക്കെതിരെ കുറ്റംചാര്‍ത്തിയിട്ടുണ്ട്. പലതവണ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം അയക്കുകയും വീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

 

 

നിയമലംഘനം ആവര്‍ത്തിച്ചുകൊണ്ടിരിക്കെ യുവാവിനെ തേടി ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയായിരുന്നു. ബൈക്ക് വിറ്റാല്‍ പോലും ഈ സംഖ്യ അടയ്ക്കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കരഞ്ഞു പറഞ്ഞ ഇയാള്‍ ഇന്നലെ മട്ടന്നൂര്‍ എം.വി.ഡി എൻഫോഴ്സ്‌മെന്റ് ഓഫീസിലും സങ്കട ഹരജിയുമായി എത്തി. നിയമത്തിന്റെ മുൻപില്‍ തങ്ങള്‍ നിസഹായരാണെന്നാണ് അധികൃതര്‍ അറിയിച്ചത്. ഒരുവര്‍ഷത്തേക്ക് യുവാവിന്റെ ലൈസൻസും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.