play-sharp-fill
കരുവന്നൂരില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്, ഈ സമയം തമ്മിലടിക്കാനുള്ള നേരമല്ലെന്നും,ഇഡി ക്രൈംബ്രാഞ്ചിനെ ഓര്‍മ്മിപ്പിക്കുന്നു.

കരുവന്നൂരില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ വേണമെന്ന് ക്രൈംബ്രാഞ്ച്, ഈ സമയം തമ്മിലടിക്കാനുള്ള നേരമല്ലെന്നും,ഇഡി ക്രൈംബ്രാഞ്ചിനെ ഓര്‍മ്മിപ്പിക്കുന്നു.

 

സ്വന്തം ലേഖിക
തൃശ്ശൂർ : കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇഡി അന്വേഷണത്തെ പ്രതിരോധിക്കാൻ പുതിയ നീക്കവുമായി ആഭ്യന്തരവകുപ്പ് ; ഇഡി കസ്റ്റഡിയിലെടുത്ത മുഴുവൻ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ യാചിക്കുമ്ബോള്‍ തമ്മിലടിക്കുകയല്ല വേണ്ടതെന്നും ക്രൈംബ്രാ‌ഞ്ച് ആവശ്യം അപക്വമാണെന്നും മറുപടി നല്‍കി

 

 

 

 

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ ഇഡി രണ്ടാം ഘട്ട അന്വേഷണം നീക്കിയതോടെയാണ് ക്രൈംബ്രാഞ്ച് പുതിയ നീക്കം നടത്തുന്നത്. തൃശ്ശൂര്‍ ക്രൈാംബ്രാ‌ഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണത്തിനായി കരുവന്നൂരിലെ എല്ലാ രേഖയും വേണമെന്നും ഇഡി റെയ്ഡ് ചെയ്ത് പിടികൂടി ഫയലുകള്‍ കസ്റ്റഡിയിലെടുത്ത് മഹസറിന്‍റെ ഭാഗമാക്കാൻ അനുവദിക്കണമെന്നുമാണ് ആവശ്യം. ആദ്യം എൻഫോഴ്സ്മെന്‍റ് ഡയറക്ടറെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നാലെയാണ് വിചാരണ കോടതിയെ സമീപിച്ചത്.

 

 

 

 

എന്നാല്‍ ക്രൈംബ്രാഞ്ച് ആവശ്യം അപക്വമാണെന്നും കേട്ട് കേള്‍വിയില്ലാത്തതാണെന്നുമാണ് എൻഫോഴ്സമെന്‍റ് ഡയറക്‌ട്രേറ്റ് വ്യക്തമാക്കുന്നത്. നിലവില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. ജീവിത സമ്ബാദ്യം നഷ്ടമായ നിക്ഷേപകര്‍ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ യാചിക്കുകയാണ്., നലവില്‍ 55 പേരുടെ അന്വഷണം പൂര്‍ത്തിയായി . ഇനിയും പ്രധാന പ്രതികളിലേക്ക് അന്വേഷണം നടക്കേണ്ടതുണ്ട്. അതിനാല്‍ രേഖകള്‍ വിട്ട് നല്‍കാൻ കഴിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണെങ്കില്‍ സഹായം ചെയ്യാൻ ഒരുക്കമാണെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group