സാങ്കേതിക തകരാർ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി; ആളപായമില്ല

Spread the love

ഉത്തരാഖണ്ഡ്: സാങ്കേതിക തകരാറുമൂലം സ്വകാര്യ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. ഉത്തരാഖണ്ഡിലെ രുദ്രപ്രയാക് ജില്ലയിലെ ഗുപ്തകാശിയിലാണ് സംഭവം.

video
play-sharp-fill

സിർസിയിൽ നിന്ന് കേദാർനാഥിലേക്ക് യാത്രക്കാരുമായി പറന്നുയർന്ന ക്രെസ്റ്റൽ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹെലികോപ്റ്ററാണ് അടിയന്തര ലാൻഡിങ് നടത്തിയത്.

വലിയ അപകടം ഒഴിവായെങ്കിലും, സമീപത്തെ വീടുകൾക്കും വാഹനങ്ങൾക്കും ചെറിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്റ്ററിന്റെ വാൽഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പറക്കുന്നതിനിടെ പൈലറ്റിന് സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ഉടൻ തന്നെ റോഡിൽ ലാൻഡിംഗ് ചെയ്യുകയായിരുന്നു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന 5 യാത്രക്കാരും പൈലറ്റും സുരക്ഷിതരാണ്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിരിക്കുന്നതായി അധികൃതർ അറിയിച്ചു.