play-sharp-fill
കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

കോട്ടയത്ത് മഴ തുടരുന്നു..! ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളും, വാഹനങ്ങൾക്ക് പോകാവുന്ന പകരം റൂട്ടുകളും അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തെ പല റോഡുകളും വെള്ളത്തിലാണ്. കനത്ത മഴയെ തുടർന്ന് ഗതാഗതം തടസപ്പെട്ട റോഡുകളും പകരം പോകാവുന്ന റോഡുകളും ഇവയൊക്കെ

1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2.കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.)

3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200 മീറ്റർ. (വാഹനങ്ങൾ പ്രവിത്താനത്തുനിന്നും പ്ലാശനാൽ ബൈപാസ് റോഡിലൂടെ പോകണം)

4. പാലാ-ഏറ്റുമാനൂർ റോഡിൽ കൊട്ടാരമറ്റം സ്റ്റാന്റിൽ. (വാഹനങ്ങൾ പാലാ ബൈപാസ് റോഡിലൂടെ പോകണം)

5. മണർകാട്-ഏറ്റുമാനൂർ ബൈപാസ് റോഡിൽ പ്ലാമുറി ഭാഗത്ത് 700 മീറ്റർ. (വാഹനങ്ങൾ അയർകുന്നത്തുനിന്ന് തിരുവഞ്ചൂർ വഴി ഏറ്റുമാനൂർക്ക് പോകണം)

6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കൽ കേളേജ് വഴിക്ക് പോകാം.)

7. തലയോലപ്പറമ്പ്-വൈക്കം റോഡിൽ വടയാർ. (തലയോലപ്പറമ്പ് പള്ളിക്കവലയിൽനിന്നും കാഞ്ഞിരമറ്റം വഴി പോകാം)