കോട്ടയത്ത് കനത്ത മഴ തുടരുന്നു: താഴത്തങ്ങാടി വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ വെള്ളം കയറി

കോട്ടയത്ത് കനത്ത മഴ തുടരുന്നു: താഴത്തങ്ങാടി വേളൂർ പാറപ്പാടം ദേവീക്ഷേത്രത്തിൽ വെള്ളം കയറി

താഴത്തങ്ങാടി: ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴമൂലം മേജർ പാറപ്പാടം ദേവീക്ഷേത്രത്തിൽ വെള്ളംകയറി.

നിലവിൽ ക്ഷേത്രത്തിന് അകത്തും പുറത്തും ഒരുപോലെ വെള്ളം കയറിയ നിലയിലാണ്. 2018-ലെ പ്രളയ സമയത്ത് ശ്രീകോവിലിനുള്ളിൽ വെള്ളം കയറുകയും ക്ഷേത്രം ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുള്ളതുമാണ്.

മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സമീപപ്രദേശത്തുള്ള ചെറുതോടുകൾ നിറയുന്നതിനാൽ ക്ഷേത്രത്തിലെ വെള്ളം ഒഴുകി പോകാനുള്ള സാഹചര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഉടൻതന്നെ ക്ഷേത്ര നവീകരണ പ്രവർത്തനംപോലുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ആലോചിച്ച് വെള്ളക്കെട്ട് മാറുന്നതിനുള്ള ശാശ്വത പരിഹാരം കണ്ടെത്തുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് വി പി മുകേഷ്, സെക്രട്ടറി പി കെ ശിവപ്രസാദ്, വൈ: പ്രസിഡൻ്റ് എൻ കെ വിനോദ് എന്നിവർ പറഞ്ഞു.