video
play-sharp-fill

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഓഗസ്റ്റ് 31 വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട്. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമാകും.

പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന മഴയാണ് ഇതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.